Published On: Sat, Dec 30th, 2017

പോര്‍ക്ക് കല്യാണവരട്ട്

Pork varattiyathu  (10)ചേരുവകള്‍

1. പോര്‍ക്ക് – അരക്കിലോ
ഉപ്പ് – പാകത്തിന്
മുളകുപൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അരടീസ്പൂണ്‍
സവാള – 1 (നാലായി മുറിച്ചത്)
പച്ചമുളക് – 4 (രണ്ടായി പിളര്‍ന്നത്)
2. തേങ്ങ ചിരകിയത് – ഒരു കപ്പ്
ചുവന്നുള്ളി – ആറെണ്ണം
പെരുംജീരകം – രണ്ട് ടീസ്പൂണ്‍
കറുവപ്പട്ട – രണ്ട്
ഗ്രാമ്പൂ – നാലെണ്ണം
ഏലയ്ക്ക – ആറെണ്ണം
3. വെളിച്ചെണ്ണ – പാകത്തിന്
4. സവാള – ഒന്ന് (നാലായി മുറിച്ചത്)
ഇഞ്ചി ചതച്ചത് – ചെറിയ കഷണം
വെളുത്തുള്ളി അരച്ചത് – പത്ത് അല്ലി
വറ്റല്‍മുളക് – മൂന്നെണ്ണം(രണ്ടായി പിച്ചിയത്)
5. മല്ലിപ്പൊടി – രണ്ട് ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം
പോര്‍ക്ക് കഴുകി വൃത്തിയാക്കി ഇടത്തരം കഷണങ്ങളാക്കി മുറിക്കുക. മുളകുപൊടി, മഞ്ഞള്‍പ്പൊടി, സവാള, പച്ചമുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് പോര്‍ക്ക് അല്‍പ്പം വെള്ളമൊഴിച്ച് വേവിക്കുക. ഫ്രൈപാനില്‍ എണ്ണയൊഴിച്ച് തേങ്ങ, ചുവന്നുള്ളി, കറുവപ്പട്ട, കരയാമ്പൂ, ഏലയ്ക്ക എന്നിവ ബ്രൗണ്‍നിറമാകുംവരെ വറുത്ത് പൊടിച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, വറ്റല്‍മുളക് എന്നിവ വഴറ്റി മല്ലിപ്പൊടി ചേര്‍ക്കുക. വെന്ത ഇറച്ചിയുടെ നെയ്യ് മാറ്റി ഇറച്ചി ഈ കൂട്ടിലേക്ക് ചേര്‍ക്കുക. പൊടിച്ചുവച്ച ചേരുവകള്‍ ചേര്‍ത്തിളക്കി ചൂടോടെ വിളമ്പാം.

 

 

Photo Courtesy : Google/ images may be subject to copyright

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

പോര്‍ക്ക് കല്യാണവരട്ട്