Published On: Tue, Aug 22nd, 2017

കൈതച്ചക്ക പച്ചടി

pineapple pachadiആവശ്യമുള്ള സാധനങ്ങള്‍
പഴുത്ത കൈതച്ചക്ക ഇടത്തരം(ചെറിയ കഷണങ്ങളാക്കിയത്)
പച്ചമുളക് അഞ്ചെണ്ണം
തൈര് രണ്ട് കപ്പ്
ഉപ്പ് പാകത്തിന്
അരപ്പിന്
തേങ്ങ അര മുറി
ജീരകം ഒരു നുള്ള്
കടുക് ഒരു നുള്ള്
ചുവന്നുള്ളി നാല് അല്ലി
താളിക്കാന്‍
വറ്റല്‍മുളക് രണ്ടെണ്ണം
ചുവന്നുള്ളി മൂന്നെണ്ണം(വട്ടത്തില്‍ അരിഞ്ഞത്)
കടുക് ഒരു ടീസ്പൂണ്‍
കറിവേപ്പില ഒരു തണ്ട്
വെളിച്ചെണ്ണ രണ്ട് ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
തേങ്ങ, ജീരകം, ചുവന്നുള്ളി ഇവ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് കടുക് ചതച്ച് ചേര്‍ക്കുക. കൈതച്ചക്ക പച്ചമുളക് ചേര്‍ത്ത് വേവിക്കുക. പകുതി വേവാകുമ്പോള്‍ അരച്ചുവച്ചത് ചേര്‍ക്കാം. തിളച്ച ശേഷം അടുപ്പില്‍നിന്നിറക്കി ചൂടാറാന്‍ വയ്ക്കാം. ചൂടാറിയശേഷം തൈര് ചേര്‍ത്ത് ഇളക്കുക. ശേഷം വറുക്കാനുള്ള ചേരുവകള്‍ വറുത്ത് കറിയ്ക്കുമുകളില്‍ ഒഴിക്കാം.

 

Photo Courtesy : Google / Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കൈതച്ചക്ക പച്ചടി