Published On: Wed, Dec 20th, 2017

നാടന്‍ കോഴിക്കറി

mahija22ചേരുവകള്‍

ചിക്കന്‍ – 1 കിലോ
സവാള – 4 (ചെറുതായി അരിഞ്ഞത്)
ചുവന്നുള്ളി – 6
വെളുത്തുള്ളി – 8
ഇഞ്ചി – 1 കഷണം
തക്കാളി – 2 (ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 5
മുളകുപൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
ചിക്കന്‍ മസാല – 2 ടീസ്പൂണ്‍
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
ഗരം മസാല – 1/2 ടീസ്പൂണ്‍
മല്ലിയില – കുറച്ച് (ചെറുതായി അരിഞ്ഞത്)
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കി 1/4 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, 1 ടീസ്പൂണ്‍ മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ പുരട്ടി ഒരു മണിക്കൂര്‍ വെക്കുക. ചുവടു കട്ടിയുള്ള പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി ചിക്കന്‍ വറുത്ത് മാറ്റിവെക്കുക.

അതേ വെളിച്ചെണ്ണയില്‍ സവാളയിട്ട് ഗോള്‍ഡന്‍ നിറമാകുന്നതുവരെ വഴറ്റുക. അതിലേക്ക് ചതച്ചുവെച്ച ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി മൂപ്പിച്ച ശേഷം മസാലപ്പൊടികള്‍ ചേര്‍ക്കുക. മൂപ്പിച്ച ശേഷം തക്കാളി ചേര്‍ത്തിളക്കുക. കുറച്ച് വെള്ളമൊഴിച്ച് മസാല തിളപ്പിച്ച് വറുത്തുവെച്ച കഷണങ്ങളും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി മൂടിവെച്ച് വേവിക്കുക. 15 മിനിറ്റിനുശേഷം അരിഞ്ഞുവെച്ച മല്ലിയില മുകളില്‍ വിതറി വാങ്ങിവെക്കാം.

 

Photo Courtesy : Google / Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

നാടന്‍ കോഴിക്കറി