Published On: Fri, Sep 1st, 2017

കല്‍ക്കണ്ട പായസം

payasamആവശ്യമുള്ള സാധനങ്ങള്‍

ഞാലിപ്പൂവന്‍ പഴം ഒരു കിലോ
ശര്‍ക്കര ഒരു കിലോ
നെയ്യ് രണ്ട് ടേബിള്‍ സ്പൂണ്‍
ചുക്ക്, ഏലയ്ക്ക, ജീരകം അര ടീസ്പൂണ്‍ വീതം.
തേങ്ങ ചിരകിയത് രണ്ടെണ്ണം
ഒന്നാം പാല്‍ മൂന്ന് കപ്പ്
രണ്ടാം പാല്‍ നാല് കപ്പ്
കല്‍ക്കണ്ടം പൊടിച്ചത് 50 ഗ്രാം
തുളസിയില പന്ത്രണ്ടെണ്ണം
തയാറാക്കുന്ന വിധം

പഴം നീളത്തില്‍ നാലായി പകുത്ത് നാലിഞ്ച് കനത്തില്‍ അരിയുക. ശര്‍ക്കര അല്‍പ്പം വെള്ളം ചേര്‍ത്ത് ഉരുക്കി അരിച്ചെടുക്കുക. ഇത് വെള്ളമയമില്ലാതെ വറ്റിക്കുക. പാത്രം ചൂടാകുമ്പോള്‍ നെയ്യ് ചേര്‍ത്ത് ഞാലിപ്പൂവന്‍ പഴം ശര്‍ക്കര, ചുക്ക്, ഏലയ്ക്ക, ജീരകം ഇവ ചേര്‍ത്ത് വഴറ്റുക. രണ്ടാം പാല്‍ ചേര്‍ത്ത് വറ്റുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ചൂടാകുമ്പോള്‍ വാങ്ങുക. കല്‍ക്കണ്ടം പൊടിച്ച് ചേര്‍ക്കുക. തുളസിയില ഇട്ട് അലങ്കരിക്കാം.

 

Photo Courtesy : Google/ Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കല്‍ക്കണ്ട പായസം