Published On: Mon, Jul 10th, 2017

ഫിഷ് കട്‌ലറ്റ്

cutരുചികരമായ നാലുമണിപ്പലഹാരം വീട്ടില്‍ത്തന്നെ തയ്യാറാക്കിയാലോ… ഇതാ അടിപൊളി ഫിഷ് കട്‌ലറ്റ് ഉണ്ടാക്കാന്‍ ഒരു സൂപ്പര്‍ ഹിറ്റ് റെസിപി.

ചേരുവകള്‍

ദശക്കട്ടിയുള്ള മീന്‍ – 2 കപ്പ്
സവാള – 1
പച്ചമുളക് – 4
ഇഞ്ചി – ചെറിയ കഷണം
ബ്രഡ് – ഒരു കഷണം
മുട്ട – 1
റൊട്ടിപ്പൊടി – 1/4 കപ്പ്
മല്ലിയില അരിഞ്ഞത് – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മീന്‍ വ്യത്തിയാക്കി ഉപ്പും അല്‍പം വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക. ഇഞ്ചി, പച്ചമുളക്, മല്ലിയില എന്നിവ നന്നായി അരിയുക. അല്‍പം എണ്ണയില്‍ ഇവയെല്ലാം നന്നായി വഴറ്റി എടുത്ത് മീന്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് വെള്ളത്തില്‍ കുതിര്‍ത്ത ബ്രഡ് ചേര്‍ത്ത് നന്നായി കുഴക്കുക. ഇത് ചെറിയ ഉരുളകളാക്കി പരത്തി മുട്ടവെള്ളയില്‍ മുക്കി റൊട്ടിപ്പൊടി തൂകി എണ്ണയില്‍ വറുത്തെടുക്കുക. സ്വാദിഷ്ടമായ ഫിഷ് കട്‌ലറ്റ് റെഡി.

 

 

Photo courtesy : Google /images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഫിഷ് കട്‌ലറ്റ്