Published On: Mon, Mar 12th, 2018

വെള്ളരിക്ക കിച്ചടി

curcuminആവശ്യമുള്ള സാധനങ്ങള്‍

പച്ച വെള്ളരിക്ക (ചെറുത്) ഒന്ന്
പച്ചമുളക് (വട്ടത്തില്‍ അരിഞ്ഞത്) 6 എണ്ണം
തേങ്ങ (തിരുമ്മിയത്) അരമുറി
ജീരകം ഒരു നുള്ള്
തൈര് ഒരു കപ്പ്
വെളിച്ചെണ്ണ ഒന്നര ടീസ്പൂണ്‍
കടുക് കാല്‍ ടീസ്പൂണ്‍
വറ്റല്‍മുളക് 3 എണ്ണം
ഉപ്പ് പാകത്തിന്
കറിവേപ്പില ഒരു തണ്ട്
തയ്യാറാക്കുന്ന വിധം

വെള്ളരിക്ക തൊലി ചെത്തി രണ്ടായി കീറിയശേഷം ഉള്ളിലെ കുരുകളഞ്ഞ് കൊത്തിയരിയുക. ഇതിലേക്ക് പച്ചമുളക് അരിഞ്ഞതും ഉപ്പും അല്‍പ്പം വെള്ളവും ചേര്‍ത്ത് വേവിക്കുക. തേങ്ങ തിരുമ്മിയതും ജീരകവും ചേര്‍ത്ത് തരുതരുപ്പായി അരയ്ക്കുക. അതില്‍ തൈരും ചേര്‍ത്ത് കലക്കി വയ്ക്കുക. ഒട്ടും വെള്ളമില്ലാതെ വെന്തു കുറുകിയ വെള്ളരിക്കയിലേക്ക് ഈ അരപ്പ് ചേര്‍ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകും വറ്റല്‍മുളകും കറിവേപ്പിലയുമിട്ട് മൂപ്പിക്കുക. തേങ്ങാക്കൂട്ട് ചേര്‍ത്ത് പതഞ്ഞു വരുമ്പോള്‍ തീകെടുത്തുക. വെള്ളരിക്കക്കൂട്ട് അതില്‍ ചേര്‍ത്തിളക്കുക.

 

Photo Courtesy : Google/ Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

വെള്ളരിക്ക കിച്ചടി