Published On: Thu, Sep 7th, 2017

ചില്ലി ഗോബി

 

chilli-gobi-11

ചേരുവകള്‍:

കോളിഫഌവര്‍     – 1 ( ചെറുത്)
കോണ്‍ഫ്‌ളോര്‍     – 1/4 കിലോ
അരിപ്പൊടി          – 2 ടേബിള്‍സ്പൂണ്‍
ചിക്കന്‍ മസാല     – 2 ടീസ്പൂണ്‍
ഉപ്പ്                        – പാകത്തിന്
കുരുമുളകുപൊടി – 2 ടീസ്പൂണ്‍
പച്ചമുളക്               – 3 (വട്ടത്തില്‍ അരിഞ്ഞത്)
വെളിച്ചെണ്ണ            – വറുക്കുവാന്‍ അവശ്യത്തിന്
ഫുഡ് കളര്‍ (റെഡ്) – ഒരു നുള്ള്
ടൊമാറ്റോ സോസ്   – 3 ടേബിള്‍ സ്പൂണ്‍
സോയ സോസ്        – 1  ടേബിള്‍ സ്പൂണ്‍
ഇഞ്ചി                     – ചെറിയ കഷ്ണം (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി         – 6 അല്ലി (ചെറുതായി അരിഞ്ഞത്)
കാപ്‌സിക്കം           – 1 (ചതുരത്തില്‍ അരിഞ്ഞത്)
സവാള                   – 2 (ചതുരത്തില്‍ അരിഞ്ഞത്)
മല്ലിയില, പുതിനയില – 1 ടീസ്പൂണ്‍
വിനാഗിരി             – 1 ടീസ്പൂണ്‍
പഞ്ചസാര              – 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം

1. കോളിഫഌവര്‍ ഇതളുകളാക്കി അടര്‍ത്തിയെടുക്കുക. വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ 10 മിനിറ്റ് ഇട്ടുവെയ്ക്കുക. പിന്നീട് ശുദ്ധജലത്തില്‍ കഴുകിയെടുക്കുക.

2. കോണ്‍ഫ്‌ളോറും അരിപ്പൊടിയും ഉപ്പും ചിക്കന്‍മസാലയും ഫുഡ്കളറും കുറച്ച് വെള്ളവും ചേര്‍ത്ത് മുക്കിപ്പൊരിക്കാനുള്ള മിശ്രിതം തയ്യാറാക്കുക.

3. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് തിളച്ച ശേഷം കോളിഫഌവര്‍ മിശ്രിതത്തില്‍ മുക്കി വറുത്ത് എണ്ണ വാലാന്‍ വേണ്ടി ടിഷ്യു പേപ്പറില്‍ നിരത്തിവെയ്ക്കുക.

4. ചുവട് കട്ടിയുള്ള പാത്രത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക, ചൂടായതിനുശേഷം വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്തിളക്കുക. അതിലേക്ക് പച്ചമുളകും സവാളയും ഇട്ട് നന്നായി വഴറ്റിയെടുക്കുക. വഴന്നശേഷം ചതുരത്തില്‍ അരിഞ്ഞ കാപ്‌സിക്കം ചേര്‍ത്ത് രണ്ട് മിനിട്ട് ഇളക്കുക.

5. ഇതിലേക്ക് ടൊമാറ്റോ സോസും സോയ സോസും വിനാഗിരിയും പഞ്ചസാരയും ചേര്‍ത്ത ശേഷം ഒരു ടീസ്പൂണ്‍ കോണ്‍ഫ്‌ളോര്‍ പൊടിയും ഒരു നുള്ള് ഫുഡ് കളറും കുറച്ച് വെള്ളത്തില്‍ കലക്കി ഇതിലേക്ക് ഒഴിക്കുക. തിളച്ച് വരുമ്പോള്‍ ഈ കൂട്ടിലേക്ക് വറുത്ത കോളിഫഌവര്‍ ചേര്‍ത്തിളക്കുക.

6. കുരുമുളകുപൊടി മുകളില്‍ വിതറി നന്നായി ഇളക്കിയതിനുശേഷം അടുപ്പില്‍ നിന്നും വാങ്ങുക. മുകളില്‍ കുറച്ച് മല്ലിയിലയും പുതിനയിലയും വിതറിയശേഷം ചൂടോടെ വിളമ്പാം…

 

 

 

Photo Courtesy: Google/images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ചില്ലി ഗോബി