Published On: Wed, Jan 10th, 2018

ചില്ലി ബീഫ്

img_6104ചേരുവകള്‍

ബീഫ് 1/2 കിലോ
സവാള 3
പച്ചമുളക് 10
വെളുത്തുള്ളി 6 അല്ലി
സോയാസോസ് 1 സ്പൂണ്‍
ചില്ലിസോസ് 1 ടേബിള്‍ സ്പൂണ്‍
ടൊമാറ്റോ സോസ് 1 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി 2 ടീസ്പൂണ്‍
ഇഞ്ചി 1 കഷണം
കോണ്‍ഫ്‌ളവര്‍ 1/2 ടീസ്പൂണ്‍
കാപ്‌സിക്കം 1
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ പാകത്തിന്

തയ്യാറാക്കുന്ന വിധം

ബീഫ് വൃത്തിയാക്കി കഷണങ്ങളാക്കിയ ശേഷം പാകത്തിന് ഉപ്പ് ചേര്‍ത്ത് വേവിക്കുക. എണ്ണ ചൂടാക്കി ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, സവാള എന്നിവ വഴറ്റുക. ഗോള്‍ഡന്‍ കളറായ ശേഷം വേവിച്ച ഇറച്ചിയും കാപ്‌സിക്കവും ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് സോയാസോസും ചില്ലിസോസും ടൊമാറ്റോ സോസും കുരുമുളകുപൊടിയും ചേര്‍ത്ത് നന്നായി വഴറ്റിയ ശേഷം കോണ്‍ഫ്‌ളവര്‍ കലക്കിയ ഒരു കപ്പ് വെള്ളം ചേര്‍ക്കുക. വെള്ളം നന്നായി കുറുകിയതിനുശേഷം വാങ്ങിവെയ്ക്കാം.

 

Photo Courtesy: Google/images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ചില്ലി ബീഫ്