Published On: Tue, Nov 7th, 2017

ക്യാപ്സിക്കം തോരന്‍

capsicum-sabziആവശ്യമുള്ള സാധനങ്ങള്‍
ക്യാപ്സിക്കം – 2 എണ്ണം (ചെറിയ ചതുര കഷണങ്ങളായി അരിഞ്ഞത്)
റിഫെന്‍ഡ് – 1 ടീസ്പൂണ്‍
വറ്റല്‍ മുളക് – 3 എണ്ണം
സവാള പൊടിയായി അരിഞ്ഞത് – 1 എണ്ണം
തേങ്ങ ചിരകിയത് – 1/2 കപ്പ്
ഇഞ്ചി നീളത്തിലരിഞ്ഞത് – 1 ചെറിയ കഷണം
പച്ചമുളക് – 2 എണ്ണം(നീളത്തില്‍ മുറിച്ചത്)
ഉപ്പ് – പാകത്തിന്
മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍മുളകുപൊടി – 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിച്ച് വറ്റല്‍ മുളക് മൂപ്പിക്കുക. ഇതിലേക്ക് സവാള ചേര്‍ത്ത് വഴറ്റുക. സവാള വാടിത്തുടങ്ങുമ്പോള്‍ ഇഞ്ചി ചേര്‍ത്ത് വഴറ്റാം. ശേഷം ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് വഴറ്റിയെടുക്കാം. ശേഷം ക്യാപ്സിക്കം അരിഞ്ഞതും തേങ്ങ ചിരകിയതും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഉപ്പും കൂടി ചേര്‍ത്തിളക്കി അല്‍പ്പസമയം മൂടിവച്ച് അധികം സോഫ്റ്റാകാതെമൂടിവച്ച്‌ വേവിക്കാം. അധികസമയം മൂടിവയ്ക്കരുത്. കാരണം ക്യാപ്സിക്കത്തില്‍നിന്ന് വെള്ളമിറങ്ങും.

 

Photo courtesy : Google /images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ക്യാപ്സിക്കം തോരന്‍