Published On: Thu, May 3rd, 2018

ഇരുമ്പന്‍പുളി അച്ചാര്‍

Bilimbi-pickle

ഇരുമ്പന്‍പുളി – 1 കിലോ (ഉപ്പും മുളകുപൊടിയും പുരട്ടി വെയിലത്തുവെച്ച് വാട്ടിയത്)

എണ്ണ – 3 ടേബിള്‍ സ്പൂണ്‍
കടുക് – 2 ടീസ്പൂണ്‍
വെളുത്തുള്ളി – 1/2 കപ്പ് (രണ്ടായി കീറിയത്)
ഇഞ്ചി – 2 ടേബിള്‍ സ്പൂണ്‍ (കനം കുറച്ച് അരിഞ്ഞത്)
കായംപൊടി – 2 ടീസ്പൂണ്‍
ഉലുവ – 1/2 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
കറിവേപ്പില – 4 തണ്ട്
വെള്ളം – 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അതില്‍ വെളുത്തുള്ളി, ഇഞ്ചി വഴറ്റി കോരുക. ഈ എണ്ണയില്‍ കടുകിട്ട് പൊട്ടിക്കുക. ഉലുവാപൊടിയും കായംപൊടിയും കറിവേപ്പിലയും ചേര്‍ക്കുക. ഇതിലേക്ക് മൂപ്പിച്ചെടുത്ത വെളുത്തുള്ളിയും ഇഞ്ചിയും പുളിയും ചേര്‍ത്തിളക്കുക. അല്പം വെള്ളം ഒഴിച്ച് കുറുകിയ പരുവത്തില്‍ ചൂടാക്കി വാങ്ങുക.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഇരുമ്പന്‍പുളി അച്ചാര്‍