Published On: Fri, Oct 6th, 2017

ആലൂ ജീര

28-jeeraaloo
ആവശ്യമുള്ള സാധനങ്ങള്‍
ഉരുളക്കിഴങ്ങ് – 2 വലുത്
ഇഞ്ചി ചെറുതായരിഞ്ഞത് – 1 വലിയ കഷണം
വെളുത്തുള്ളി ചെറുതായരിഞ്ഞത്- 10 അല്ലി
ജീരകം – 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് ചെറുതായരിഞ്ഞത് – 4 എണ്ണം
സവാള ചെറുതായരിഞ്ഞത് – 1 എണ്ണം
തക്കാളി ചെറുതായരിഞ്ഞത് – 1 എണ്ണം
മുളകുപൊടി, കുരുമുളകുപൊടി- 1/2 ടീസ്പൂണ്‍വീതം
മഞ്ഞള്‍പ്പൊടി , മല്ലിയില – അല്‍പ്പം
ഉപ്പ് – പാകത്തിന്
എണ്ണ – പാകത്തിന്

തയ്യാറാക്കുന്ന വിധം
ഉരുളക്കിളങ്ങ് തൊലികളഞ്ഞ് കഷണങ്ങളാക്കി വേവിക്കുക. ഫ്രയിംഗ് പാനില്‍ എണ്ണയൊഴിച്ച് സവാള വഴറ്റുക. ജീരകം പൊട്ടിച്ച് ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക് എന്നിവയും വഴറ്റുക. തക്കാളി ചേര്‍ക്കുക. വഴന്നുവരുമ്പോള്‍ മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്തിളക്കുക. മൂത്തശേഷം ഉരുളക്കിഴങ്ങ് ചേര്‍ത്തിളക്കുക. അടുപ്പില്‍നിന്ന് വാങ്ങി മല്ലിയില വിതറി വിളമ്പാം.

 

Photo Courtesy : Google / Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ആലൂ ജീര