Published On: Thu, Sep 21st, 2017

രോഹിന്‍ഗ്യകള്‍ അനധികൃത കുടിയേറ്റക്കാരാണെന്ന് രാജ്‌നാഥ് സിങ്

New Delhi: Union Home Minister Rajnath Singh addresses the 110th Annual Session of the PHD Chamber and PHD Annual Awards for Excellence 2015 in New Delhi on Saturday. PTI Photo by Kamal Singh(PTI11_28_2015_000021A)

ന്യൂഡല്‍ഹി: രോഹിന്‍ഗ്യകള്‍ അനധികൃത കുടിയേറ്റക്കാരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇവരെ ഇന്ത്യയില്‍ നിന്നും മടക്കി അയക്കുന്നതില്‍ മനുഷ്യാവകാശലംഘനം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രോഹിന്‍ഗ്യകളെ തിരികെ സ്വീകരിക്കാന്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അവരെ തിരിച്ച് അയക്കുന്നതിനെ ആരും എതിര്‍ക്കേണ്ടതില്ലെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. രോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ രാജ്യത്തുനിന്ന് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അഭയാര്‍ത്ഥികള്‍ക്ക് തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്നും ഇവരെ ഇന്ത്യയില്‍ എത്തിക്കാന്‍ ചില ശക്തികള്‍പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഏകദേശം 40000 രോഹിന്‍ഗ്യകളാണ് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി കഴിയുന്നത്.

 

Photo Courtesy : Google/ Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

രോഹിന്‍ഗ്യകള്‍ അനധികൃത കുടിയേറ്റക്കാരാണെന്ന് രാജ്‌നാഥ് സിങ്