Published On: Thu, Mar 14th, 2019

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി കേരളത്തിൽ: അധികാരത്തിലെത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയമെന്ന് രാഹുൽ

ലോക് സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോൺഗ്രസ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി കേരളത്തിലെത്തി. രാഹുൽ ഗാന്ധിയുടെ ആദ്യ പരിപാടി രാവിലെ പത്തിന് തൃപ്രയാറിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ അദ്ദേഹം ദേശീയ മല്‍സ്യ തൊഴിലാളി സമ്മേളനത്തിൽ പങ്കെടുത്തു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയം രൂപവത്കരിക്കുമെന്ന് അദ്ദേഹം പ്രഘ്യമാപിച്ചു. തൃശൂര്‍ തൃപ്രയാറില്‍ ദേശീയ മല്‍സ്യതൊഴിലാളി സമ്മേളനം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം…

സേവനം ചെയ്യുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. അവരെ മോദി സര്‍ക്കാര്‍ അവഗണിക്കുകയാണ്.

എന്നാൽ പ്രത്യേക മന്ത്രാലയം വരുന്നതോടെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഞൻ കപട വാഗ്ദാനങ്ങള്‍ താൻ ചെയ്യാറില്ലെന്നും നടപ്പാക്കുന്ന കാര്യങ്ങൾ മാത്രമേ വാഗ്ദാനാം ചെയ്യാറുള്ളുയെന്നും അദ്ദേഹം പറഞ്ഞു. വനിതകള്‍ക്കായി മുപ്പത്തിമൂന്നു ശതമാനം തൊഴില്‍ സംവരണം, എല്ലാ പൗരന്‍മാര്‍ക്കും മിനിമം വേതനം എന്നീ പ്രഖ്യാപനങ്ങളും നടത്തി. മല്‍സ്യതൊഴിലാളികളുമായുള്ള സംവാദത്തിനിടെയാണ് രാഹുല്‍ ഗാന്ധി അദ്ദേഹത്തിൻറെ ഈ സ്വന്തം നിലപാടുകൾ വ്യക്തമാക്കിയത്.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

           

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി കേരളത്തിൽ: അധികാരത്തിലെത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയമെന്ന് രാഹുൽ