Published On: Tue, Apr 17th, 2018

മോദി രാജ്യത്തെ ബാങ്കിംഗ് സംവിധാനങ്ങളെ തകര്‍ത്തുവെന്ന് രാഹുല്‍ ഗാന്ധി

 

rahulന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ബാങ്കിംഗ് സംവിധാനങ്ങളെ തകര്‍ത്തുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനങ്ങളുടെ പോക്കറ്റിലെ 500, 1000 രൂപ നോട്ടുകള്‍ തട്ടിയെടുത്ത് നീരവ് മോദിയെപ്പോലുള്ളവരുടെ കീശയില്‍ മോദിയും കൂട്ടരും നിക്ഷേപിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 30,000 കോടിയുംകൊണ്ട് നീരവ് മോദി മുങ്ങിയപ്പോള്‍ നമ്മള്‍ നോട്ടിനായി ക്യൂ നില്‍ക്കാന്‍ നിര്‍ബന്ധിതരായെന്നും രാഹുല്‍ വ്യക്തമാക്കി. അതേസമയം നോട്ട് ക്ഷാമം ത്ാല്ക്കാലികമാണെന്നും എ.ടി.എമ്മുകളില്‍ ആവശ്യത്തിന് നോട്ടുകള്‍ ഉടന്‍ എത്തിക്കുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അസാധാരണമായ വിധം നോട്ടുകള്‍ക്ക് ആവശ്യം നേരിട്ടതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും അദ്ദേഹം അറിയിച്ചു.

 

Photo Courtesy : Google/ images are subject to copyright

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

മോദി രാജ്യത്തെ ബാങ്കിംഗ് സംവിധാനങ്ങളെ തകര്‍ത്തുവെന്ന് രാഹുല്‍ ഗാന്ധി