Published On: Sat, May 5th, 2018

കര്‍ണാടകയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക: പരിഹാസശരങ്ങളുമായി രാഹുല്‍

rahul

ന്യൂഡല്‍ഹി: മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ചൂണ്ടിക്കാട്ടിയാണ് ഇത്തവണ രാഹുല്‍ പരിഹാസശരങ്ങളുമായി രംഗത്തെത്തിയത്. പ്രിയപ്പെട്ട മോദിജീ, താങ്കള്‍ ധാരാളം സംസാരിക്കുന്നുണ്ട്. പക്ഷേ, നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും തമ്മില്‍ ധാരാളം അന്തരമുണ്ട്. കര്‍ണാടകയിലെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക കണ്ടാല്‍ മോസ്റ്റ് വാണ്ടഡ് ലിസ്റ്റ് പോലെയുണ്ട്. എന്ന് ട്വിറ്ററില്‍ കുറിച്ച അദ്ദേഹം ഒരു വീഡിയോയും പങ്കുവെച്ചു. ആന്‍സര്‍ മോദിജി എന്ന ഹാഷ്ടാഗോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കര്‍ണാടകയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക: പരിഹാസശരങ്ങളുമായി രാഹുല്‍