Published On: Wed, Mar 20th, 2019

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് , നീരവ് മോദി ലണ്ടനിൽ അറസ്റ്റില്‍

Nirav Modi

വായ്പാ തട്ടിപ്പ് കേസില്‍ രാജ്യം വിട്ട നീരവ് മോദി അറസ്റ്റില്‍. മോദിയെ വിട്ടുകിട്ടണമെന്ന് ഇന്ത്യയുടെ അഭ്യര്‍ത്ഥനയിലാണ് നടപടി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13,400 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിക്ക് ബ്രിട്ടീഷ് കോടതിയുടെ അറസ്റ്റ് വാറന്റ് ലഭിച്ചിരുന്നു. ഇന്ന് മോദിയെ കോടതിയില്‍ ഹാജരാക്കും . നീരവ് മോദി അറസ്റ്റിലായതോടെ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ഇയാള്‍ക്കെതിരേ വിചാരണ തുടങ്ങും. ഇന്ത്യക്ക് വിട്ടുനല്‍കണമെന്ന് കോടതി വിധിക്കുകയും ആവശ്യം ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിക്കുകയും ചെയ്താല്‍ നീരവ് മോദിയെ ബ്രിട്ടന്‍ ഇന്ത്യക്കു കൈമാറും. എന്നാല്‍, തീരുമാനത്തിനെതിരേ നീരവിന് അപ്പീല്‍ നല്‍കാനാവും. നീരവ് മോദി ലണ്ടനില്‍ ആഡംബര ജീവിതം നയിക്കുന്നെന്ന റിപ്പോര്‍ട്ട് ബ്രിട്ടീഷ് പത്രമായ ‘ദ ടെലിഗ്രാഫ്’ പുറത്തുവിട്ടത് ഈയിടെ വലിയ വാര്‍ത്തയായിരുന്നു.

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് , നീരവ് മോദി ലണ്ടനിൽ അറസ്റ്റില്‍