Published On: Sat, Jun 24th, 2017

പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ചതെന്നു സംശയിക്കുന്ന കത്ത് പുറത്ത്

 

pulsarsunii_2801കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ചതെന്നു സംശയിക്കുന്ന കത്ത് പുറത്തായി. വാഗ്ദാനം ചെയ്ത പണം നല്‍കണമെന്നും തന്നെയും ഒപ്പമുള്ള അഞ്ച് പ്രതികളെയും രക്ഷിക്കണമെന്നും പള്‍സര്‍ സുനി കത്തില്‍ ആവശ്യപ്പെടുന്നു. സുനി തടവില്‍ കഴിയുന്ന കാക്കനാട് സബ്ജയിലിന്റെ സീലോട് കൂടിയുള്ള കത്താണ് ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടത്. നടിയുമായി അടുത്ത ബന്ധമുള്ളവരും നടനോട് ശത്രുതയുള്ളവരും തന്നെ വന്നു കാണുന്നുണ്ടെന്നും ഈ കേസില്‍ പെട്ടതോടെ തന്റെ ജീവിതം അവസാനിച്ചതുപോലെയാണെന്നും പള്‍സര്‍ സുനി കത്തില്‍ പറയുന്നു. സിനിമ മേഖലയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ ഇതുവരെ ആരോടും പറഞ്ഞിട്ടില്ലെന്നും ദിലീപ് സഹായിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ഇപ്പോഴത്തെ അഭിഭാഷകനെ മാറ്റുമെന്നും സുനി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ബ്ലാക്ക്‌മെയിലിങ്ങിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷയും പോലീസില്‍ പരാതി നല്‍കി. കേസില്‍ തങ്ങളുടെ പേര് പറയാതിരിക്കാന്‍ 1.5 കോടി രൂപനല്‍കണമെന്ന് ആവശ്യപ്പെട്ട് വിഷ്ണു എന്നൊരാള്‍ വിളിച്ചുവെന്നാണ് ഇരുവരും പരാതിപ്പെട്ടത്. ഡി.ജി.പിക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

 

Photo courtesy : Google /images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ചതെന്നു സംശയിക്കുന്ന കത്ത് പുറത്ത്