Published On: Mon, Jul 3rd, 2017

ദിലീപിനും നാദിര്‍ഷക്കുമൊപ്പം കാവ്യയുടെ അമ്മയെയും ചോദ്യം ചെയ്യും

dileepകൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് ആദ്യം വിളിച്ചത് സംവിധായകന്‍ നാദിര്‍ഷയെയാണെന്ന് പോലീസ് കണ്ടെത്തി. സുനി മൂന്ന് തവണ നാദിര്‍ഷയെ വിളിച്ചുവെന്ന് സഹതടവുകാരന്‍ ജിന്‍സന്‍ മൊഴി നല്‍കിയിരുന്നു. പ്രതിഫലത്തെക്കുറിച്ചാണ് ഇരുവരും സംസാരിച്ചതെന്നും ഒരു കോള്‍ എട്ട് മിനിറ്റ് വരെ നീണ്ടുനിന്നുവെന്നും ജിന്‍സന്‍ വ്യക്തമാക്കി. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമായി സുനി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയില്‍ എന്തോ ഏല്‍പിച്ചിട്ടുണ്ടെന്ന് പറയുന്നത് കേട്ടുവെന്നും ജിന്‍സന്‍ മൊഴി നല്‍കിയിരുന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നടന്ന ചോദ്യം ചെയ്യലില്‍ ലഭിച്ച മൊഴികളില്‍ വൈരുധ്യം നിലനില്‍ക്കുന്നതിനാല്‍ ദിലീപ്, നാദിര്‍ഷ എന്നിവര്‍ക്കൊപ്പം കാവ്യ മാധവന്റെ അമ്മ ശ്യാമളയെയും പോലീസ് ചോദ്യം ചെയ്യും. കേസില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന മാഡം ആരാണെന്ന കാര്യത്തിലും അന്വേഷണം ഊര്‍ജ്ജിതമാണ്.

 

Photo courtesy : Google /images may be subject to copyright

 

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ദിലീപിനും നാദിര്‍ഷക്കുമൊപ്പം കാവ്യയുടെ അമ്മയെയും ചോദ്യം ചെയ്യും