Published On: Wed, Nov 1st, 2017

പാചകവാതക വിലയില്‍ വന്‍ വര്‍ധന

 

lpg-online-booking-1ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വിലയില്‍ വന്‍വര്‍ധനവ്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 94 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 729 ആയി ഉയര്‍ന്നു. 19 കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് 146 രൂപ കൂടിയതോടെ സിലിണ്ടറുകളുടെ വില 1289 രൂപയായി. പുതുക്കിയ നിരക്ക് ഇന്ന് പ്രാബല്യത്തില്‍ വരും.

ഒക്ടോബറിലും പാചകവാതക വില വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിനു 49 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 78 രൂപയുമാണ് വര്‍ധിപ്പിച്ചത്.

 

Photo Courtesy : Google/ images are subject to copyright   

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

പാചകവാതക വിലയില്‍ വന്‍ വര്‍ധന