Published On: Wed, Apr 18th, 2018

കഠ്‌വ: രാജ്യത്തിന് നാണക്കേടാണെന്ന് രാഷ്ട്രപതി

President-Ramnath-Kovind-620x400

ന്യൂഡല്‍ഹി; ജമ്മു കാശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷത്തിന് ശേഷവും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് രാജ്യത്തിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ഇത്തരം അക്രമങ്ങള്‍ ഇല്ലാതാക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. ഏതുതരം സമൂഹത്തെയാണ് നാം രൂപപ്പെടുത്തുന്നതെന്ന് ഈ അവസരത്തില്‍ ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മുകാശ്മീരിലെ ശ്രീ വൈഷ്‌ണോ ദേവി സര്‍വ്വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കഠ്‌വ: രാജ്യത്തിന് നാണക്കേടാണെന്ന് രാഷ്ട്രപതി