Published On: Sat, Feb 9th, 2019

മക്കൾ രാഷ്ട്രീയം – നിയമനത്തിൽ കുടുങ്ങി എ.കെ ആന്റണിയും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണിയ്‌ക്കെതിരെ വിമര്‍ശനവുമായി കെഎസ്‌യുവിന്റെ പ്രമേയം. മകന്‍ അനില്‍ ആന്റണിയെ കെ.പി.സിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമിച്ചതിനെതിരെയാണ് എറണാകുളം ജില്ലാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചത്. മക്കള്‍ രാഷ്ട്രീയം കോണ്‍ഗ്രസില്‍ വീണ്ടും തകൃതിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനുള്ളില്‍ വിവാദം പുകയുന്ന സാഹചര്യത്തിലാണിത് .മക്കൾ രാഷ്ട്രീയത്തിന്റെ സൈബർ നൂലിൽക്കെട്ടിയിറക്കുന്നവരെ വേണ്ടെന്ന് നിലപാടുമായി കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റിയുടെ പ്രമേയമിറക്കിയിരിക്കുന്നത് .
പുത്രവാത്സല്യത്താൽ അങ്ങും അന്ധനായോ എന്നും സൈബർ ഇറക്കുമതികൾ ചോദ്യം ചെയ്യപ്പെടേണ്ടവയാണെന്നും പ്രമേയത്തിൽ പറയുന്നു. സൈബർ നൂലിൽക്കെട്ടിയിറക്കുന്ന നേതാക്കളെ ഇനി വേണ്ടെന്ന പ്രഖ്യാപനവുമായാണ് ഇപ്പോൾ കെ.എസ്.യു ജില്ലാ കമ്മിറ്റി രംഗത്ത് എത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് അനില്‍ പാര്‍ട്ടിയിലേക്ക് വന്നതെന്ന ആരോപണം ഉയരുന്ന വേളയില്‍ ഇതിന് വിശദീകരണവുമായി അനില്‍ തന്നെ രംഗത്തെത്തിയിരുന്നു.

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിനു മുന്നോടിയായി ചേര്‍ന്ന സ്വാഗത സംഘം യോഗത്തിലാണ് കെപിസിസി ഐടി സെല്‍ തലവനായി അനില്‍ ആന്റണിയെ നിയമിച്ചത്. ആദ്യ പാര്‍ട്ടി പരിപാടിയില്‍ തന്നെ വലിയ നേതാക്കള്‍ക്കൊപ്പം വേദിയില്‍ തന്നെ അനിലിന് ഇരിപ്പിടം കിട്ടുകയും മറ്റും ചെയ്തിരുന്നു. എംഎല്‍എമാരടക്കം പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കളും സദസില്‍ ഇരുന്നപ്പോഴാണ് അനിലിന് വേദിയില്‍ കസേര കിട്ടിയത്. സ്വാഗതം പറഞ്ഞ ഡിസിസി പ്രസിഡന്റ് പേരെടുത്തു വിളിച്ച്‌ അനിലിനെ ക്ഷണിക്കുകയും ചെയ്തു. മകന്റെ സ്ഥാനലബ്ധിയെ പറ്റി പ്രതികരിക്കാന്‍ ആന്റണി പ്രതികരിച്ചിട്ടില്ല.

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

മക്കൾ രാഷ്ട്രീയം – നിയമനത്തിൽ കുടുങ്ങി എ.കെ ആന്റണിയും