Published On: Tue, Jul 4th, 2017

നടിയെ ആക്രമിച്ച കേസ്: അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗം ചേരും

 
pulsarsunii_2801കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗം ആലുവ പോലീസ് ക്ലബ്ബില്‍ ചേരും. ഐ.ജി ദിനേന്ദ്ര കശ്യപിന്റെ അധ്യക്ഷതയില്‍ വൈകുന്നേരമാണ് യോഗം ചേരുന്നത്. പോലീസിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രമുഖ നടനടക്കം അഞ്ച് പേരുടെ അറസ്റ്റ് സംബന്ധിച്ച് വ്യക്തത വരുത്താനാണ് യോഗം ചേരുന്നതെന്നാണ് വിവരം. അതേസമയം കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കാക്കനാട് ജയിലില്‍ വെച്ച് ഫോണ്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ദൃശ്യത്തില്‍ സുനില്‍ കുമാറിനടുത്ത് സഹതടവുകാരന്‍ ജിന്‍സന്‍ നില്‍ക്കുന്നതും വ്യക്തമായി കാണാന്‍ സാധിക്കുമെന്നാണ് സൂചന. സുനില്‍ കുമാറിന്റെ റിമാന്റ് കാലാവധി ഈ മാസം 18 വരെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നീട്ടിയിരുന്നു. കേസില്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് കോടതി വളപ്പില്‍വെച്ച് സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

 

Photo courtesy : Google /images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

നടിയെ ആക്രമിച്ച കേസ്: അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗം ചേരും