Published On: Mon, Oct 23rd, 2017

പ്രാര്‍ത്ഥനകള്‍ വിഫലം: അമേരിക്കയില്‍ കാണാതായ ബാലികയുടെ മൃതദേഹം കണ്ടെത്തി

 
1508701609590ടെക്‌സാസ്: അമേരിക്കയില്‍ കാണാതായ ബാലിക ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ കലുങ്കില്‍ നിന്നാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായതായതിന് 15 ദിവസത്തിനുശേഷമാണ് കേസില്‍ പുതിയ വഴിത്തിരിവ്. അതേസമയം മൃതദേഹം ഷെറിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഒക്ടോബര്‍ 7നാണ് മലയാളി ദമ്പതികളുടെ വളര്‍ത്തുമകളായ ഷെറിനെ വടക്കന്‍ ടെക്‌സാസിലെ റിച്ചാര്‍ഡ്‌സണില്‍ നിന്ന് കാണാതായത്. പാലു കുടിക്കാത്തതിന് ശിക്ഷയായി പുസര്‍ച്ചെ മൂന്ന് മണിക്ക് വീടിന് പുറത്തിറക്കി നിര്‍ത്തിയെന്നും പിന്നീട് കാണാതായെന്നുമാണ് വളര്‍ത്തച്ഛന്‍ വെസ്ലി പോലീസിന് നല്‍കിയ വിവരം. മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്ന് സംശയിക്കുന്നതിനാല്‍ വെസ്ലി ഇപ്പോഴും പോലീസ് നിരീക്ഷണത്തിലാണ്.

 

Photo Courtesy : Google/ images are subject to copyright   

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

പ്രാര്‍ത്ഥനകള്‍ വിഫലം: അമേരിക്കയില്‍ കാണാതായ ബാലികയുടെ മൃതദേഹം കണ്ടെത്തി