Published On: Wed, Feb 7th, 2018

കുരീപ്പുഴ ശ്രീകുമാറിനെതിരെ ബിജെപി നല്‍കിയ പരാതിയില്‍ കേസെടുക്കില്ലെന്ന് പോലീസ്

 

തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ബിജെപി നല്‍കിയ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പോലീസ്. കുരീപ്പുഴ മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയെന്നാരോപിച്ചാണ് ബിജെപി അദ്ദേഹത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയത്.

kumar

കുരീപ്പുഴ ശ്രീകുമാറിനു നേരെയുണ്ടായ ആക്രമണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിരുന്നു. ആക്രമണത്തില്‍ 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നുവെങ്കിലും ആറി പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.
കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രി ഒമ്പതിനായിരുന്നു കുരീപ്പുഴ ശ്രീകുമാറിനെതിരെ ആക്രമണം നടന്നത്. ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം വര്‍ത്തമാനകാല സംഭവങ്ങളെ പറ്റിയും പ്രതിപാദിച്ചിരുന്നു. പ്രസംഗം കഴിഞ്ഞ് വാഹനത്തില്‍ കയറുന്നതിനിടെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് കൈയേറ്റം നടത്തുകയായിരുന്നു. വാഹനം തകര്‍ക്കുകയും ചെയ്തു.
എന്നാലിപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ ഡിജിപിക്ക് പരാതി നല്‍കിയ സാഹചര്യത്തിലാണ് നടപടി സ്വീകരിക്കാനാവില്ലെന്ന മറുപടി. ബിജെപിയുടെ വാദത്തില്‍ തെളിവില്ലെന്നും അതിനാല്‍ തന്നെ കേസെടുക്കാനാകില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം.

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കുരീപ്പുഴ ശ്രീകുമാറിനെതിരെ ബിജെപി നല്‍കിയ പരാതിയില്‍ കേസെടുക്കില്ലെന്ന് പോലീസ്