Published On: Mon, Nov 6th, 2017

മാധ്യമങ്ങള്‍ അധികാരം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് പ്രധാനമന്ത്രി

Narendra-Modi-1ചെന്നൈ: മാധ്യമങ്ങള്‍ക്കുള്ള അധികാരം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാധ്യമപ്രവര്‍ത്തനം ജനതാല്പര്യത്തില്‍ അധിഷ്ടിതമായിരിക്കണമെന്നും വിശ്വാസ്യത നിലനിര്‍ത്താനും ആരോഗ്യകരമായ ത്സരങ്ങളില്‍ പങ്കെടുക്കാനും മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ നാലാംതൂണായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ ജനങ്ങളുടെ വിഷയങ്ങള്‍ക്കും അവരുടെ നേട്ടങ്ങള്‍ക്കും പ്രാധാന്യം നല്‍കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിനോടും നീതിന്യായവ്യവസ്ഥയോടും മാധ്യമങ്ങള്‍ ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെന്നൈയില്‍ തമിഴ് പത്രമായ ദിനതന്തിയുടെ 75ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി.

 

Photo courtesy : Google /images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

മാധ്യമങ്ങള്‍ അധികാരം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് പ്രധാനമന്ത്രി