Published On: Mon, Feb 12th, 2018

ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും മന്ത്രിമാര്‍ തലസ്ഥാനത്ത് ഉണ്ടാവണമെന്ന് മുഖ്യമന്ത്രി

pinarayi-vijayan1-3
തിരുവനന്തപുരം: ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും മന്ത്രിമാര്‍ തലസ്ഥാനത്ത് തന്നെ ഉണ്ടായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളിയാഴ്ച ക്വോറം തികയാത്തതിനെ തുടര്‍ന്ന് മന്ത്രിസഭായോഗം മാറ്റിവെച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയടക്കം ഏഴ് മന്ത്രിമാര്‍ മാത്രമാണ് വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത പ്രത്യേക മന്ത്രിസഭയില്‍ പങ്കെടുത്തത്. അതേസമയം കാലാവധി തീരുന്ന 10 ഓഡിനന്‍സുകള്‍ പുതുക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു.

 

Photo Courtesy : Google/ images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും മന്ത്രിമാര്‍ തലസ്ഥാനത്ത് ഉണ്ടാവണമെന്ന് മുഖ്യമന്ത്രി