Published On: Thu, Sep 28th, 2017

യു.എ.ഇയിലെ ഇന്ത്യക്കാരുടെ മോചനം: സുഷമ സ്വരാജിന് മുഖ്യമന്ത്രി കത്ത് അയച്ചു

 

Pinarayi Vijayan (Facebook - Pinarayi Vijayan)_0തിരുവനന്തപുരം: യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിനായി വിദേശമന്ത്രാലയം ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുസംബന്ധിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് അദ്ദേഹം കത്തയച്ചു. സിവില്‍ കേസുകളില്‍ ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ധാരാളം നിവേദനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനും വിദേശ മന്ത്രാലയത്തിനും ലഭിക്കുന്നുണ്ടണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. കേരളം സന്ദര്‍ശിച്ച ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസിമിയോട് ഷാര്‍ജ ജയിലില്‍ കഴിയുന്നവരെ മനുഷ്യത്വപരമായ പരിഗണന നല്‍കി മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് 149 ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ യു.എ.ഇയിലെ മറ്റു എമിറേറ്റുകളുമായി ഇന്ത്യാഗവണ്‍മെന്റ് ബന്ധപ്പെട്ടാല്‍ ഒരുപാട് ഇന്ത്യക്കാര്‍ക്ക് മോചനം ലഭിക്കുമെന്നും ഇക്കാര്യത്തില്‍ യു.എ.ഇയിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും നയതന്ത്ര കാര്യാലയങ്ങള്‍ക്കും ആവശ്യമായ നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. സെപ്തംബര്‍ 24 മുതല്‍ 26 വരെയായിരുന്നു ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനം.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

യു.എ.ഇയിലെ ഇന്ത്യക്കാരുടെ മോചനം: സുഷമ സ്വരാജിന് മുഖ്യമന്ത്രി കത്ത് അയച്ചു