Published On: Sat, Sep 30th, 2017

പൊതുമരാമത്ത് വകുപ്പിന് കാര്യക്ഷമതയില്ലെന്ന് മുഖ്യമന്ത്രി

pinarayiതിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കാര്യക്ഷമതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ടാണ് പറഞ്ഞ സമയത്ത് പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പൊതുമരാമത്ത് വകുപ്പിനെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയിലുള്ള കാഴ്ചപ്പാടിന് കാരണം മുന്‍കാലത്തെ പ്രവര്‍ത്തനങ്ങളാണെന്നും ഇത് തിരുത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ജീവിക്കാനുള്ള പണം ശമ്പളമായി ലഭിക്കുന്നുണ്ടെങ്കിലും ചില ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ആര്‍ത്തിയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ഒരുകാരണവശാലും അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് എഞ്ചിനീയേഴ്‌സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

പൊതുമരാമത്ത് വകുപ്പിന് കാര്യക്ഷമതയില്ലെന്ന് മുഖ്യമന്ത്രി