Published On: Sat, Dec 2nd, 2017

ചുഴലിക്കാറ്റ്: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം

 

PINARAYI VIJAYAN  CPM  STATE  SECRETARY

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരുക്കേറ്റവര്‍ക്ക് 20,000 രൂപയും സൗജന്യചികിത്സയും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കടലില്‍ പെട്ടുപോയ 393 പേരെ ഇതുവരെ രക്ഷപെടുത്തിയെന്നും ഇനിയും കുറച്ചുപേരെക്കൂടി കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രവേശിപ്പിച്ചവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും തീരദേശ കുടുംബങ്ങള്‍ക്ക് ഒരാഴ്ച സൗജന്യ റേഷന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ വ്യാപക നാശനഷ്ടം രേഖപ്പെടുത്തി. മണിക്കൂറില്‍ 120 കിലോമീറ്ററാണ് ചുഴലിക്കാറ്റിന്റെ വേഗത.

 

Photo Courtesy : Google/ Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ചുഴലിക്കാറ്റ്: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം