Published On: Sat, Dec 9th, 2017

ഓഖി: തെരച്ചില്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

pinarayi-vijayan-photo-12തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കടലില്‍ കാണാതായവരെ കണ്ടെത്താന്‍ തെരച്ചില്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കപ്പലുകള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ പത്ത് ദിവസം കൂടി തുടരണമെന്ന് കോസ്റ്റ്ഗാര്‍ഡ്, വ്യോമ-നാവികസേന എന്നീ വിഭാഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം വ്യക്തമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം കടലില്‍ കാണാതായവരുടെ കണക്ക് സംബന്ധിച്ച് ലത്തീന്‍ സഭയുമായി ഏറ്റുമുട്ടലിനില്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ചില വള്ളങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇവ വീണ്ടെടുക്കാന്‍ ക്രെയിന്‍ സംവിധാനമുള്ള കപ്പലുകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും അവര്‍ വ്യക്തമാക്കി. കപ്പലുകള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരുന്നത് സംബന്ധിച്ച് സേനാവിഭാഗങ്ങള്‍ക്കും കോസ്റ്റ്ഗാര്‍ഡിനും അടിയന്തര സന്ദേശം അയച്ചതായി ചീഫ് സെക്രട്ടറി ഡോ. കെ.എം എബ്രഹാം അറിയിച്ചു.

 

Photo Courtesy : Google/ Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഓഖി: തെരച്ചില്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി