Published On: Fri, Jun 23rd, 2017

പകര്‍ച്ചപ്പനി: പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി

 

pinarayi-vijayan-photo-12

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ചികിത്സക്കായി മാത്രം പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പനി സാധ്യത കൂടുതലുള്ള പ്രദേശാേങ്ങളില്‍ മൊബൈല്‍ ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പനി പകരുന്നത് സംബന്ധിച്ചുള്ള ശാസ്ത്രീയാടിസ്ഥാനമില്ലാത്ത പ്രചരണങ്ങളില്‍ നിന്നും പൊതുജനം വിട്ടുനില്‍ക്കണമെന്നും മാലിന്യ നിര്‍മാര്‍ജ്ജനം പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനം മുന്നിട്ടിറങ്ങണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. പകര്‍ച്ചപ്പനി തടയുവാന്‍ കൊതുകുകള്‍ പെരുകുവാനുള്ള സാഹചര്യം ഇല്ലാതാക്കണമെന്നും ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Photo courtesy : Google /images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

പകര്‍ച്ചപ്പനി: പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി