Published On: Mon, Feb 26th, 2018

ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

 

pinarayi-vijayan1-3തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ അന്വേഷണം കുറ്റമറ്റ നിലയില്‍ നടക്കുന്നുണ്ടെന്നും പോലീസ് അന്വേഷണം തൃപ്തികരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേസില്‍ അറസ്റ്റിലായിരിക്കുന്നവര്‍ ഡമ്മി പ്രതികളാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും പിണറായി പറഞ്ഞു. ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമാണെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിക്ക് ജയരാജനുമായി അടുത്ത ബന്ധമുണ്ടെന്നും പോലീസ് സി.പി.എമ്മിന്റെ താളത്തിനൊത്ത് തുള്ളുകയാണെന്നും ആരോപിച്ച്് പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കിയതോടെ ചോദ്യോത്തരവേള റദ്ദാക്കി പ്രതിപക്ഷാംഗങ്ങളെ സ്പീക്കര്‍ താക്കീത് ചെയ്തു.

 

Photo Courtesy : Google/ Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി