Published On: Fri, Mar 2nd, 2018

അര്‍ഹരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി

 

Pinarayi Vijayan (Facebook - Pinarayi Vijayan)_0പാലക്കാട്: അര്‍ഹരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീട് വെയ്ക്കാനും കൃഷി ചെയ്യാനുമായി വെവ്വേറെ വനഭൂമി പതിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ആദിവാസികളുടെ സഹകരണത്തോടെ റാഗിയും ചോളവും കൃഷി ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അട്ടപ്പാടിയുടെ സമഗ്ര വികസനത്തിന് അടിയന്തരമായി 10 കോടി അനുവദിച്ചിട്ടുണ്ടെന്നും ഇവിടെ ഭക്ഷ്യധാന്യം വിതരണം ചെയ്യാന്‍ സപ്ലൈക്കോയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 42 ഊരുകളില്‍ ട്രൈബല്‍ പ്രൊമോട്ടര്‍മാരെ നിയമിക്കുമെന്നും മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് പ്രത്യേക കെയര്‍ ഹോമുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. ഇക്കാര്യങ്ങളെല്ലാം ഏപ്രിലിന് മുമ്പ് പൂര്‍ത്തിയാക്കുമെന്നും മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 

Photo Courtesy:Google/images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

അര്‍ഹരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി