Published On: Mon, Aug 7th, 2017

മെഡി. കോഴ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബി.ജെ.പി അക്രമങ്ങള്‍ നടത്തുന്നുവെന്ന് മുഖ്യമന്ത്രി

pinarayi-vijayan-photo-21തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി അക്രമങ്ങള്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് രഹസാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് വ്യാപക അതിക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് വന്നതോടെ കരുതല്‍ നടപടി സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. മെഡിക്കല്‍ കോഴ വിവാദത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണെന്നും ആവശ്യമെങ്കില്‍ മറ്റ് ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നും പിണറായി വിജയന്‍ അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : Google/images may subject to copyright

 

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

മെഡി. കോഴ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബി.ജെ.പി അക്രമങ്ങള്‍ നടത്തുന്നുവെന്ന് മുഖ്യമന്ത്രി