Published On: Tue, Jul 18th, 2017

ദിലീപ് തെറ്റുകാരനല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് പി.സി ജോര്‍ജ്

 

image-1-8തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് തെറ്റുകാരനല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. കേരളത്തിലെ പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത നീക്കമാണ് ദിലീപിന്റെ അറസ്റ്റെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പും നടിമാര്‍ക്കെതിരെ ആക്രമണം ഉണ്ടായപ്പോള്‍ താരസംഘടനയായ അമ്മയും സര്‍ക്കാരും ഒന്നും ചെയ്തിട്ടില്ലെന്നും പി.സി ജോര്‍ജ് കുറ്റപ്പെടുത്തി. സംഭവത്തില്‍ ദിലീപ് കുറ്റക്കാരനാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നും എം.എല്‍.എയും നടനുമായ മുകേഷിന് ഇക്കാര്യത്തില്‍ പങ്കുണ്ടെന്ന് ശക്തമായ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുകേഷിനെ കൂടാതെ ഒരു സി.പി.എം നേതാവിനും സംഭവത്തില്‍ പങ്കുണ്ടെന്നും കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.

 

Photo Courtesy : Google/images may subject to copyright

 

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ദിലീപ് തെറ്റുകാരനല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് പി.സി ജോര്‍ജ്