Published On: Mon, Sep 25th, 2017

അടുത്ത ജന്മത്തില്‍ അധകൃതനായി ജനിക്കണമെന്ന് പി.സി ജോര്‍ജ്

 

pcകണ്ണൂര്‍; അടുത്ത ജന്മത്തില്‍ അധകൃതനായി ജനിക്കണമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. അധകൃതരോട് മോശമായി പെരുമാറുന്നവരുടെ കരണക്കുറ്റി അടിച്ചുപൊട്ടിക്കുന്നത് എങ്ങനെയെന്ന് ക്ലാസ് എടുക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുയിസം ബി.ജെ.പിയുടെ കുടുംബസ്വത്തല്ലെന്നും ന്യൂനപക്ഷങ്ങള്‍ എല്ലാ അവകാശങ്ങളോടെയും ഇന്ത്യയില്‍ ജീവിക്കണമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി. അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം- ബി.ജെ.പി നേതാക്കള്‍ വളരെ ഐക്യത്തിലാണെന്നും കേരളത്തില്‍ കമ്മ്യൂണിസവും കോണ്‍ഗ്രസും നശിക്കരുതെന്നാണ് കേരള ജനപക്ഷത്തിന്റെ ആഗ്രഹമെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ ജനപക്ഷം പ്രഥമ ജില്ലാ സംഘടനാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

അടുത്ത ജന്മത്തില്‍ അധകൃതനായി ജനിക്കണമെന്ന് പി.സി ജോര്‍ജ്