Published On: Tue, Feb 20th, 2018

അധികാരം വരുമ്പോള്‍ മാത്രം കയറി വരുന്ന ആളുകള്‍ക്ക് ഇടതുമുന്നണിയില്‍ സ്ഥാനമില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍

 

pannyanതിരുവനന്തപുരം: യു.ഡി.എഫില്‍ നിന്ന് ആനുകൂല്യങ്ങള്‍ പറ്റിയിട്ട് ആരും ഇടതുമുന്നണിയിലേക്ക് വരേണ്ടെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. അധികാരം വരുമ്പോള്‍ മാത്രം കയറി വരുന്ന ആളുകള്‍ക്ക് ഇടതുമുന്നണിയില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. സോളാറിന്റെ മുഴുവന്‍ ആഘാതവുമേറ്റ ആളുകളാണ് എല്‍.ഡി.എഫിലേക്ക് വരാന്‍ ശ്രമിക്കുന്നതെന്നും പന്ന്യന്‍ കുറ്റപ്പെടുത്തി. കെ.എം മാണിയുടെ എല്‍.ഡി.എഫ് പ്രവേശന വിഷയത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം കെ.എം മാണി കേരളത്തില്‍ ജനകീയ അടിത്തറയുള്ള മികച്ച നേതാവാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ ഇ.പി.ജയരാജന്‍ വ്യക്തമാക്കി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ബഹുജന അടിത്തറ വിപുലീകരിക്കാന്‍ ഇടതുപക്ഷനയവുമായി ചേര്‍ന്നുപോകുന്ന ആരെയും ഒപ്പം നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ ഇഷ്ടത്തിന് മാത്രമല്ല ഇടതുമുന്നണി പ്രവര്‍ത്തിക്കുന്നതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

 

Photo Courtesy : Google/ images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

അധികാരം വരുമ്പോള്‍ മാത്രം കയറി വരുന്ന ആളുകള്‍ക്ക് ഇടതുമുന്നണിയില്‍ സ്ഥാനമില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍