Published On: Mon, Mar 18th, 2019

പത്മശ്രീ കുര്യൻ ജോൺ മേളംപറമ്പിൽ: കാരുണ്യത്തിൻറെ വെള്ളിനക്ഷത്രം .

melam

സാധാരണയായി ധനസമ്പാദനത്തിനായാണ്  ആളുകൾ ബിസിനസ് തുടങ്ങുന്നത്. ഇതിനായി ആളുകൾ ജീവിതത്തിൽ പലതും ചെയ്യാറുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് കൂടുതൽ പണമുണ്ടാക്കാനുള്ള ഒരേയൊരുവഴി ബിസിനസ്സാണെന്ന  ധാരണ ജനങ്ങൾക്കിടയിൽ വ്യാപകമാണ് . പക്ഷെ ഇത്  മിഥ്യാധാരണയാണ്.

എന്നാൽ താൻ നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് പണമുണ്ടാക്കാനായി ആരെങ്കിലും ബിസിനസ് തുടങ്ങുന്ന കഥ അപൂർവ്വമാണ്.  അതാണ് ഈ വലിയ മനുഷ്യന്റെ ജീവിത കഥ. ജനപ്രിയ ബ്രാന്റായ മേളത്തിന് പിന്നിലെ ബുദ്ധികേന്ദ്രമായ പത്മശ്രീ കുര്യൻ ജോൺ മേളംപറമ്പിൽ എന്ന  പ്രമുഖ ബിസിനസുകാരന്റെ, ജീവകാരുണ്യപ്രവർത്തകന്റെ ജീവിത്തിന്റെ നേർക്കാഴ്ച  ഇതാണ്.

മേളത്തിന്റെ തുടക്കം നിങ്ങളെ അത്ഭുതപ്പെടുത്തും. മലയാള മനോരമയിലെ സീനിയർ എക്സിക്യൂട്ടീവായ കുര്യനാണ് മേളം എന്ന ബ്രാൻഡ്  ആരംഭിച്ചത്. എംവിജെഎം ചാരീറ്റീസ് എന്ന  തന്റെ ജീവകാരുണ്യ സംഘടനയുടെ ചിലവിന് പണമുണ്ടാക്കാനാണ് അദ്ദേഹം മേളം കമ്പനി സ്ഥാപിക്കുന്നത്. തന്റെ പിതാവ് മേളംപറമ്പിൽ വർഗീസ് ജോണിന്റെ പേരിൽ സ്ഥാപിച്ചതാണ് ഈ ജീവകാരുണ്യസംഘടന. ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കാണും പത്മശ്രീ നേടിയ ഈ ബിസിനസുകാരൻ എങ്ങിനെയാണ് വ്യത്യസ്തനാകുന്നതെന്നും  അദ്ദേഹത്തിന്റെ ബിസിനസ് സംരംഭം എങ്ങിനെയാണ് സവിശേഷമാകുന്നതെന്നും .

പത്മശ്രീ കുര്യൻ ജോൺ  മേളംപറമ്പിലിന്റെ വ്യക്തിജീവിതത്തിലേക്കും ബിസിനസ് ജീവിതത്തിലേക്കും ആഴത്തിൽ കടക്കുന്നതിന് മുമ്പ് മേളംപറമ്പിൽ വർഗീസ് മെമോറിയൽ ചാരിറ്റീസ് തുടങ്ങാൻ പ്രേരിപ്പിച്ച ഘടകം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. എങ്കിൽ മാത്രമേ  ഇദ്ദേഹത്തെ കൂടുതൽ അറിയാൻ സാധിക്കൂ. തന്റെ പിതാവിന്റെ ആകസ്മികമായ വേർപാടാണ് അദ്ദേഹത്തിന്റെ പേരിൽ ഒരു ജീവകാരുണ്യപ്രസ്ഥാനം തുടങ്ങാൻ പ്രേരകമായത്. അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തികമായി നല്ല നിലയിലായിട്ടും  പിതാവിനെ ഹൃദ്രോഗത്തിൽ നിന്നും  രക്ഷിക്കാനായില്ല. ഒരു ഞായറാഴ്ചയായിരുന്നു  ഹൃദ്രോഗം വന്നത്. അന്നൊക്കെ  ഞായറാഴ്ചകളിൽ ഡോക്ടർമാരെ ലഭിക്കുക കഷ്ടമായിരുന്നു . ഈ അനുഭവം അദ്ദേഹത്തിന്റെ കണ്ണു തുറപ്പിച്ചു. 1986- ൽ ഒരു ജീവകാരുണ്യപ്രസ്ഥാനം തുടങ്ങുമ്പോൾ ഒരേയൊരു ലക്ഷ്യമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. സാമ്പത്തിക സ്ഥിതിയില്ലാത്ത കാരണത്താൽ ഒരാൾക്ക് പോലും ചികിത്സ നിഷേധിക്കപ്പെടരുത് എന്ന ഒരേയൊരു ലക്ഷ്യം . ഇപ്പോഴും പിതാവിന് ശരിയായ ചികിത്സ ശരിയായ സമയത്ത് ലഭിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന്  അദ്ദേഹം വിശ്വസിക്കുന്നു .

Kurian John Melam family

ഇനി പത്മശ്രീ കുര്യന്റെ ബിസിനസ് ജീവിതത്തിലേക്ക് പോകാം. വളരെ  ഭാഗ്യവാനായ ഒരു ബിസിനസ്സ്കാരനാണ് അദ്ദേഹം . ചെറിയൊരു മൂലധനംകൊണ്ട് വലിയൊരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയ വ്യക്തിയാണ്  പത്മശ്രീ കുര്യൻ. അതിനർത്ഥം ബിസിനസ് ആരംഭിക്കാനുള്ള ചെറിയ മൂലധനം പോലും കണ്ടെത്താൻ കഴിയാത്തത്രയും  സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഒരു  വ്യക്തിയാണ് അദ്ദേഹം എന്നതല്ല. തന്റെ തൻറെ സംരംഭമികവുകൊണ്ട് കയ്യിലുള്ള പണം മുടക്കാതെ തന്നെ വലിയൊരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കുകയായിരുന്നു  അദ്ദേഹം. പരിശുദ്ധമായ ലക്ഷ്യമാണ് കൈവെച്ച ബിസിനസ് മേഖലകളിലെല്ലാം അനായാസം വിജയം വരിക്കാൻ സഹായിച്ചതെന്ന്   കരുതുന്നതിൽ അതിശയോക്തിയില്ല .

പിറവിയെടുത്ത അന്ന്  മുതൽ മേളം ഗ്രൂപ്പം എംവിജെ ഫുഡ്സും മേളം ബ്രാന്റ് എന്ന  നാമത്തിൽ വിപണിയിലിറക്കിയ ഉൽപന്നങ്ങളെല്ലാം തുടർച്ചയായി വിജയം കൈവരിക്കുകയായിരുന്നു . ബിസിനസിലെ വിജയത്തിന് സമാനമായി അദ്ദേഹം മേളം ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന്റെ പേരിൽ ജീവകാരുണ്യപ്രവർത്തനങ്ങളും ശക്തമാക്കിക്കൊണ്ടിരുന്നു . ഇതുവരെ ഒന്നര ലക്ഷത്തോളം വരുന്ന  നിർദ്ധനർക്ക്  ചികിത്സാസഹായം നൽകാൻ മേളം ഫൗണ്ടേഷന് സാധിച്ചു.കൂടാതെ പതിനഞ്ചുലക്ഷം നിർദ്ധന രോഗികൾക്ക് സൗജന്യഉച്ചഭക്ഷണം നൽകി . അഞ്ഞൂറിൽപ്പരം സ്കൂളുകളിൽ ക്യാൻസർ ബോധവൽക്കരണം നടത്തിയിട്ടുണ്ട് .  അപേക്ഷകർ  സാമ്പത്തികസഹായത്തിന് അർഹരാണോ എന്നത് പ്രദേശിക ജനപ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി സുതാര്യമായിട്ടാണ്  അദ്ദേഹം നടത്തുന്നത്.

ബിസിനസ് രംഗത്തെയും സേവനരംഗത്തെയും പ്രവർത്തനങ്ങൾക്ക് കുര്യന് ഒട്ടേറെ  പുരസ്കാരങ്ങൾ ലഭിച്ചു. സാമൂഹ്യസേവനം കണക്കിലെടുത്താണ് 2010 – ൽ പത്മശ്രീ ലഭിച്ചത്. കയറ്റുമതിരംഗത്തെ മികച്ചപ്രകടനത്തിന് മേളത്തിന് നാല് തവണ ദേശീയ പുരസ്കാരം ലഭിച്ചു. 1997 – ൽ മികച്ച വ്യവസായസംരംഭകനുള്ള ദേശീയ പുരസ്കാരവും കുര്യന് ലഭിച്ചു.

ഇപ്പോൾ സാമൂഹ്യസേവനത്തിനാണ് അദ്ദേഹം കൂടുതൽ സമയം ചെലവഴിക്കുന്നത്. തന്റെ ജീവകാരുണ്യപ്രവർത്തനങ്ങളെ നേർവഴിക്ക് നയിക്കാനുള്ള ഒരു പ്രചോദനഘടകം മാത്രമാണ് കുര്യനെ സംബന്ധിച്ചിടത്തോളം ബിസിനസ്. മഹാത്മാഗാന്ധി ഇന്റർനാഷണൽ ചാരിറ്റീസ്, ആശ്രയ ചാരിറ്റബിൾ സൊസൈറ്റി, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി, മിത്രം ചാരിറ്റബിൾ സൊസൈറ്റി, ഇന്റർനാഷണൽ വൈഎംസിഎ തുടങ്ങി പാവങ്ങളുടെ കണ്ണീരൊപ്പുന്ന  നിരവധി സംഘടനകളിൽ അദ്ദേഹം സജീവാംഗമാണ്.

CMD PHOTO NEW copy

കുര്യന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കുടുംബം ഒറ്റക്കെട്ടായി കൂടെ നിൽക്കുന്നു . ഭാര്യ സുജാത അദ്ദേഹത്തിന്  താങ്ങും തണലുമാണ്. ദിവ്യയും ധന്യയും മക്കളാണ്. ഇരുവരും അച്ഛന്റെ ലക്ഷ്യങ്ങൾക്ക് കരുത്തു പകരുന്നു .

“സീറോ ടു സെനിത്” എന്ന  പുസ്തകത്തിൽ കുര്യന്റെ ജീവിതം മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്. 37 അധ്യായങ്ങളുള്ള ഈ പുസ്തകത്തിന്റെ ഓരോ അധ്യായങ്ങളും ഒന്നിനൊന്ന്  മെച്ചമാണ്. സ്കൂൾ, കോളേജ് വിദ്യാഭ്യാസകാലവും വ്യക്തിജീവിതവും ബിസിനസ് ജീവിതവുമെല്ലാം  പുസ്തകത്തിൽ  വ്യക്തമായി വിവരിച്ചിരിക്കുന്നു . പിതാവിന്റെ അപ്രതീക്ഷിതമരണം, ചെറുപ്പത്തിൽ വരുത്തിയ ചെറുതും വലുതമായ തെറ്റുകൾ, സാഹചര്യങ്ങളുടെ സമ്മർദ്ദഫലമായി ജീവിതത്തിലും ബിസിനസിലും എടുക്കേണ്ടിവന്ന  വലിയ തീരുമാനങ്ങൾ….തുടങ്ങി എല്ലാം പുസ്തകത്തിൽ ഉണ്ട്. കുര്യനും ഭാര്യ സുജാതയും തമ്മിലുള്ള മനോഹരമായ പ്രണയവും പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട് . ശശി തരൂരും മുൻ സുപ്രീംകോടതി ജഡ്ജിയായ കെടി തോമസും ഈ പുസ്തകത്തെ ശ്ളാഘിച്ചിട്ടുണ്ട്. “ബൂട്ട്  സ്ട്രാപ്പിംഗ്” എന്ന  ഒന്നുമില്ലായ്മയിൽ നിന്നും  ബിസിനസ് സാമ്രാജ്യം സൃഷ്ടിക്കുന്ന  തന്റെ പ്രത്യേക ഫോർമുലയും കുര്യൻ ഈ പുസ്തകത്തിൽ വിശദമാക്കുന്നുണ്ട്. ഒരു പക്ഷെ കേരളത്തിൽ ഫലപ്രദമായി  “ബൂട്ട്  സ്ട്രാപ്പിംഗ്” സമ്പ്രദായം പ്രയോഗിച്ച ബിസിനസുകാരനാണ് കുര്യനെന്നതിനാൽ ഈ പുസ്തം വായിക്കുന്നത് ഗുണകരമാകും. കുറഞ്ഞ വിഭവങ്ങൾ ഉപയോഗിച്ച് വെല്ലുവിളികൾ നിറഞ്ഞ ബിസിനസ് ലോകത്തേക്ക് കടന്ന് വലിയ സ്വപ്നങ്ങളെ  സാക്ഷാൽക്കരിക്കുന്ന  ടെക്നിക്  മനസ്സിലാക്കുന്നത് വ്യവസായസംരംഭത്തിലേക്ക് വരാനാഗ്രഹിക്കുന്ന  പുതിയ തലമുറയ്ക്ക് ഗുണകരമാവും എന്നുള്ളതിൽ സംശയമില്ല . ഈ പുസ്തകം ഒരേ സമയം ഒരു റഫറൻസ് ഗ്രന്ഥം മാത്രമല്ല, പ്രചോദനവും കൂടിയാണ്. എല്ലാ തരം വായനക്കാരേയും ആകർഷിക്കുന്ന  ഈ പുസ്തകത്തിൽ ഓരോ മൂലയിലും ജീവിതം ഒളിഞ്ഞിരിക്കുന്നു .

BOOK IMAGE copy

കുര്യൻ ജോണിന്റെ കാഴ്ചപ്പാടിൽ തൻറെ വ്യവസായശൃംഖലയും ഒരു ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്ന   റോക്കറ്റിന്റെ ദൗത്യത്തിന് സമാനമായ പ്രവർത്തനമാണ് നടത്തിയിരുന്നത് .   മേളം ഫൗണ്ടേഷൻ എന്ന പ്രസ്ഥാനത്തെ കാരുണ്യപ്രവർത്തനങ്ങളുടെ ഭ്രമണപഥത്തിലെത്തിക്കുക എന്ന ലക്ഷ്യം കൈവരിച്ചതോടെ തന്റെ ശിഷ്ടജീവിതം പൂർണ്ണമായും കാരുണ്യപ്രവർത്തനങ്ങൾക്ക് മാത്രമായി വിനിയോഗിക്കപ്പെടണം എന്ന സദുദ്ദേശത്തോടെ മേളം ഗ്രുപ്പിനെ മറ്റൊരു വ്യവസായഗ്രൂപ്പിന് കൈമാറുകയും ചെയ്തു .

 

കുര്യൻ നമ്മളോരോരുത്തരും പോലെ സാധാരണക്കാരനായ മനുഷ്യനാണ്. പക്ഷെ അദ്ദേഹം ജീവിതത്തിലെ ലക്ഷ്യം കൈവരിച്ചുവെന്ന  വ്യത്യാസം മാത്രമേയുള്ളൂ. നമ്മുടെ ജീവിത ലക്ഷ്യം തിരിച്ചറിയുകയാണ് പ്രധാനം. അതിനനുസരിച്ച് നമ്മുടെ മുൻഗണനകൾ മാറ്റിയെഴുതുകയും യാത്രാപഥം പുനർനിശ്ചയിക്കുകയും വേണം. എങ്കിലേ നമ്മൾ ഈ ഭൂമിയിൽ ജനിച്ചതിന് പിന്നിലെ ലക്ഷ്യം സാക്ഷാൽക്കരിക്കാൻ കഴിയൂ. ഈ ജീവിതകഥ മഹാനായ പൗലോകൊയ്‌ലോയുടെ വാചകങ്ങൾ അന്വർത്ഥമാക്കുന്നു .”നിങ്ങൾ എന്തെങ്കിലും ശക്തമായി മോഹിക്കുമ്പോൾ ഈ പ്രപഞ്ചമാകെ നിങ്ങളുടെ മോഹം സാക്ഷാൽക്കരിക്കാനായി ഗൂഡാലോചന നടത്തിക്കൊണ്ടേയിരിക്കും.”- പൗലോ കൊയ്‌ലോ

യുണീക് ടൈംസ്

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

പത്മശ്രീ കുര്യൻ ജോൺ മേളംപറമ്പിൽ: കാരുണ്യത്തിൻറെ വെള്ളിനക്ഷത്രം .