Published On: Wed, Aug 9th, 2017

സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്ന് ഭക്ഷ്യമന്ത്രി

 

thilothamanതിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. വിലക്കയറ്റമുണ്ടെന്ന പ്രതിപക്ഷവാദം ശരിയല്ലെന്നും അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും വില കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ മാത്രമാണ് അല്പം ഉയര്‍ച്ച ഉണ്ടായതെന്നും കാലാവസ്ഥാ വ്യതിയാനമാണ് വിലക്കയറ്റത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഓണത്തിന് വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും ഓണക്കാലം പ്രമാണിച്ച് 1470 ഓണച്ചന്തകളും 2000 പച്ചക്കറി ചന്തകളും തുറക്കുമെന്നും മന്ത്രി അറിയിച്ചു. വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി തിലോത്തമന്‍. മുസ്ലീം ലീഗിലെ ടി.വി ഇബ്രാഹിമാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അതേസമയം ഭക്ഷ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തോമസ് ഐസക്കിന്റെ കോഴിക്ക് മാത്രമാണ് സംസ്ഥാനത്ത് വില കുറഞ്ഞതെന്നും പ്രതിപക്ഷം അറിയിച്ചു.

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്ന് ഭക്ഷ്യമന്ത്രി