Published On: Sat, Aug 5th, 2017

ഇടയ്ക്കിടെ പേടിച്ച് പനി വരുന്നയാളാണ് മുഖ്യമന്ത്രിയെന്ന് സി.പി.ഐ ജില്ല സെക്രട്ടറി പി.രാജു

 

P_Raju_DSC_0585.resizedകൊച്ചി: ഇടയ്ക്കിടെ പേടിച്ച് പനി വരുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് സി.പി.ഐ എറണാകുളം ജില്ല സെക്രട്ടറി പി.രാജു. മന്ദബുദ്ധികളായ ചിലര്‍ മുഖ്യമന്ത്രിയുടെ ഉപദേശകരായി കൂടിയിട്ടുണ്ടെന്നും അവരുടെ ഉപദേശം കേട്ടാല്‍ കേരളം തകരുമെന്നും പി.രാജു പറഞ്ഞു. ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിപ്പിച്ചപ്പോള്‍ വരാന്‍ സാധിക്കില്ല എന്ന് പറയാനുള്ള ആര്‍ജ്ജവം പിണറായിി കാണിച്ചില്ലെന്നും രാജു കുറ്റപ്പെടുത്തി. ഗവര്‍ണര്‍ ആജ്ഞാപിക്കുമ്പോള്‍ പോയി പണി നോക്ക് എന്ന് പിണറായി പറയേണ്ടിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.ആര്‍.ടി.സിയിലെ കൂട്ട സ്ഥലംമാറ്റത്തിനെതിരെ കൊച്ചിയില്‍ എ.ഐ.ടി.യു.സി സംഘടിപ്പിച്ച സമരത്തില്‍ സംസാരിക്കുകയായിരുന്നു പി.രാജു. അതേസമയം മുഖ്യമന്ത്രിക്കെതിരായ പ്രസ്താവനയെ തുടര്‍ന്ന് പി.രാജുവിനോട് സി.പി.ഐ നേതൃത്വം വിശദീകരണം തേടി. ഏത് സാഹചര്യത്തിലാണ് പ്രസ്താവന നടത്തിയതെന്ന് വിശദീകരിക്കണമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഇടയ്ക്കിടെ പേടിച്ച് പനി വരുന്നയാളാണ് മുഖ്യമന്ത്രിയെന്ന് സി.പി.ഐ ജില്ല സെക്രട്ടറി പി.രാജു