Published On: Mon, Dec 4th, 2017

ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ തന്റെ ചിത്രം പതിക്കരുതെന്ന് പി.ജയരാജന്‍

 

p jayarajanകണ്ണൂര്‍: ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ തന്റെ ചിത്രം പതിക്കരുതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ പിന്മാറണമെന്നും ഇതുയര്‍ത്തി ശത്രു മാധ്യമങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

പി.ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സിപിഐ(എം) സമ്മേളനങ്ങള്‍ വലിയ ജനപങ്കാളിത്തത്തോട് കൂടി നടന്നുവരികയാണ്. ജനങ്ങളാകെ മുന്‍കൈ എടുത്തുകൊണ്ട് വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.എന്നാല്‍ ചിലയിടങ്ങളില്‍ എന്റെ ഫോട്ടോ ഉള്‍ക്കൊള്ളുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയതായി കാണാന്‍ കഴിഞ്ഞു.അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവര്‍ പിന്മാറണം.ഇതുയര്‍ത്തി ശത്രു മാധ്യമങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.അതിനു സഹായകരണമാണ് ഇത്തരം ബോര്‍ഡുകള്‍. സമ്മേളനങ്ങളുടെ ഭാഗമായി പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടത്. ഈ ഉദ്ദേശം സാധ്യമാക്കുന്നതിന് വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടത്.

 

Photo Courtesy: Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ തന്റെ ചിത്രം പതിക്കരുതെന്ന് പി.ജയരാജന്‍