Published On: Sat, Nov 11th, 2017

ഇപ്പോഴെങ്കിലും കേന്ദ്രസര്‍ക്കാരിന് വിവേകം വന്നല്ലോ; ജിഎസ്ടി നിരക്ക് കുറച്ച മോദി സര്‍ക്കാരിനെ പരിഹസിച്ച് പി.ചിദംബരം

p.

177 ഉല്‍പന്നങ്ങളില്‍ ചരക്ക് സേവന നികുതി 28 ശതമാനം 18 ശതമാനമാക്കി കുറച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുന്‍ ധനമന്ത്രി പി.ചിദംബരം. ഗുജറാത്ത് തിരഞ്ഞെടുപ്പ് വന്നത് നന്നായി എന്നു പറഞ്ഞാണ് ചിദംബരത്തിന്റെ പരിഹാസം. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. ജിഎസ്ടിക്കെതിരെ ഏറ്റവുമധികം പ്രതിഷേധം ഉയര്‍ന്ന സ്ഥലമാണ് ഗുജറാത്ത്. സൂറത്തിലെ വ്യാപാരികള്‍ പ്രത്യക്ഷ സമരവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ നിരക്ക് കുറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഗുജറാത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നുള്ള ആക്ഷപം ഉയരുന്നുണ്ട്.
‘ സര്‍ക്കാറിന് വൈകി വന്ന വിവേകം ‘ എന്നാണ് ഈ നപടിയെ ചിദംബരം വിശേഷിപ്പിച്ചത്. ഇരുന്നൂറോളം ഉല്‍പന്നങ്ങളുടെ നികുതി നിരക്കില്‍ ഇളവ് പ്രഖ്യാപിക്കാന്‍ തീരുമാനമായതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

 

Photo Courtesy : Google/ images are subject to copyright   

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഇപ്പോഴെങ്കിലും കേന്ദ്രസര്‍ക്കാരിന് വിവേകം വന്നല്ലോ; ജിഎസ്ടി നിരക്ക് കുറച്ച മോദി സര്‍ക്കാരിനെ പരിഹസിച്ച് പി.ചിദംബരം