Published On: Wed, Jan 31st, 2018

മെഡിക്കല്‍ കോഴ വിവാദം; ജസ്റ്റിസ് നാരായണ്‍ ശുക്ലയുടെ അധികാരങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ ജസ്റ്റിസ് നാരായണ്‍ ശുക്ലയുടെ അധികാരങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം. അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസായ നാരായണ്‍ ശുക്ലയുടെ അധികാരങ്ങള്‍ നീക്കം ചെയ്യണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് നിര്‍ദേശം നല്‍കിയത്. ഇതു സംബന്ധിച്ചുള്ള നിര്‍ദേശം ദീപക് മിശ്ര അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറി.

wooden gavel and books on wooden table,on brown background
അനധികൃതമായി മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിനായി നാരായണ്‍ ശുക്ല ഇടപ്പെട്ടിട്ടുണ്ടെന്നും വലിയ വീഴ്്ചയാണ് അദ്ദേഹം വരുത്തിയിട്ടുള്ളതെന്നും ഇതു സംബന്ധിച്ച് അന്വോഷണം നടത്തിയ ഇന്‍ഹൗസ് അന്വോഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
അന്വോഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വിരമിക്കാനോ മാറി നില്‍ക്കാനോ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നാരായണ്‍ ശുക്ലയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനൊന്നും ശുക്ല തയ്യാറാകാത്തതിനാലാണ് അദ്ദേഹത്തിന്റെ അധികാരങ്ങളെല്ലാം നീക്കം ചെയ്യാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്.

Photo Courtesy : Google/ images are subject to copyright

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

മെഡിക്കല്‍ കോഴ വിവാദം; ജസ്റ്റിസ് നാരായണ്‍ ശുക്ലയുടെ അധികാരങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം