Published On: Thu, Sep 7th, 2017

നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യും

 

nadirshahകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും. മുമ്പ് നടന്ന ചോദ്യംചെയ്യലില്‍ നാദിര്‍ഷ നല്‍കിയ മൊഴികള്‍ കള്ളമായിരുന്നെന്ന് ബോധ്യപ്പെട്ടതോടെയാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. ബുധനാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നുവെങ്കിലും നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് നാദിര്‍ഷ പോലീസിനെ അറിയിച്ചു. അതേസമയം നാദിര്‍ഷ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പണം ആവശ്യപ്പെട്ട് ജയിലില്‍ നിന്ന് നാദിര്‍ഷയെ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നാണ് ദിലീപും നാദിര്‍ഷയും പോലീസില്‍ പരാതി നല്‍കിയത്. നേരത്തെ ദിലീപിനൊപ്പം നാദിര്‍ഷയേയും 13 മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്തിരുന്നു.

 

Photo Courtesy : Google/ Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യും