Published On: Fri, Dec 1st, 2017

ഓഖി ചുഴലിക്കാറ്റ്: കടലില്‍ നിന്ന് 150 പേരെ രക്ഷപെടുത്തി

 

ockhiതിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാവികസേനയുടെയും വ്യോമസേനയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടപ്പാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതെന്നും അതിനുശേഷം രക്ഷാപ്രവര്‍ത്തനത്തിനും ജനങ്ങളുടെ പരിഭ്രാന്തി അകറ്റുന്നതിനും നടപടികള്‍ കൈക്കൊണ്ടതായും അദ്ദേഹം അറിയിച്ചു. അതേസമയം കാണാതായ മത്സ്യത്തൊഴിലാളികളില്‍ 150 പേരെ വ്യോമസേനയുടെയും നാവികസേനയുടെയും സംയുക്ത പ്രയതനത്തിലൂടെ രക്ഷപെടുത്തി കരയിലെത്തിച്ചു. കടല്‍ പ്രക്ഷുബ്ധമാണെന്നും എന്നാല്‍ നല്ല രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാസുകി അറിയിച്ചു.

 

Photo Courtesy : Google/ Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഓഖി ചുഴലിക്കാറ്റ്: കടലില്‍ നിന്ന് 150 പേരെ രക്ഷപെടുത്തി