Published On: Sat, Apr 20th, 2019

താരൻ തടയാൻ ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ

ആൺ പെൺ ഭേദമന്യേ  ഏവരേയും അലട്ടുന്ന   ഗുരുതരമായ ഒരു സൗന്ദര്യപ്രശ്നമാണ്  താരൻ. വാസ്തവത്തിൽ ഇത് ഗൗരവമായ ഒരു രോഗാവസ്ഥയൊന്നുമല്ല . തലയിലെ വിട്ടുമാറാത്ത ചൊറിച്ചിലാണ് പ്രധാന രോഗലക്ഷണം ശിരോചർമ്മം അടർന്നുപോകലാണ് മറ്റൊരു ലക്ഷണം. ശിരോചർമ്മത്തിലെ ചൊറിച്ചിലിനേക്കാൾ അസ്വസ്ഥതയാണ് തൊലി അടർന്നുപോകൽ.  തലയിൽ എപ്പോഴും വെളുത്തപൊടി തൂവിയതുപോലെ കാണുന്നത് ശിരോചർമ്മം ഇളകിപ്പോകുന്നതിന്റെ ലക്ഷ്ണമാണ്. താരൻ കളയുന്ന  ഷാമ്പൂവിന്റെ പ്രയോഗമാണ് ഈ രോഗലക്ഷണത്തോട് പൊരുതാനുള്ള ഏറ്റവും നല്ല മാർഗ്ഗം. പക്ഷെ അത് മാത്രമല്ല പോംവഴിയെന്ന്  മനസിലാക്കുക . ഒരു രാസവസ്തുക്കളും  പ്രകൃതിദത്ത പോംവഴികളോളം വരില്ലെന്നുള്ളത് പരമാർത്ഥമാണ് . താരൻ കളയാൻ പ്രകൃതിയുടേതായ ഒരു പാട് മാർഗ്ഗങ്ങൾ നമുക്ക് മുന്നിലുണ്ട് . ചില മാർഗ്ഗങ്ങളിതാ …….

ടീ ട്രീ ഓയിൽ

താരൻ കളയാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് ടീ ട്രീ ഓയിൽ. ഇതിന്  ഫംഗസിനോടും ബാക്ടീരിയകളോടും  പൊരുതാനുള്ള ശേഷിയുണ്ട്.  ഇതിന് പുറമെ ആന്റി ഇൻഫ്‌ളമേറ്ററിയുമാണ്. താരൻ 41 ശതമാനത്തോളം കുറയ്ക്കാൻ ഇതിന് കഴിയും. ആഴ്ചയിൽ മൂന്ന്  തവണയെങ്കിലും ടീ ട്രീ ഓയിൽ പുരട്ടുക. അൽപം വെളിച്ചെണ്ണ ചേർത്ത് ഈ എണ്ണയുടെ കട്ടി  കുറയ്ക്കുന്നത് നല്ലതാണ്.

വെളിച്ചെണ്ണ

ഏറ്റവും ജനപ്രിയമായ പ്രകൃതിദത്ത പരിഹാരമാർഗ്ഗമാണിത്. മുടി വളരാൻ എല്ലാവരും ഉപയോഗിക്കുന്നതാണ് വെളിച്ചെണ്ണ. ലഭ്യത ധാരാളമായതിനാലാകാം വെളിച്ചെണ്ണ എല്ലാവരുടെയും പ്രിയപ്പെട്ടതായി മാറിയത്. ചർമ്മത്തിലെ ജലാംശം വർധിപ്പിക്കാനുള്ള ശേഷിയും വെളിച്ചെണ്ണയ്ക്കുണ്ട്. ടീ ട്രീ ഓയിൽ പോലെ തന്നെ താരൻ നശിപ്പിക്കാൻ വെളിച്ചെണ്ണയ്ക്കും ശേഷിയുണ്ട്. അത് ദിവസേന ശിരോചർമ്മത്തിൽ തേച്ച് പിടിപ്പിക്കണം.

കറ്റാർ വാഴ

പൊള്ളലിനും പഴുപ്പിനും വളരെ നല്ല ഔഷധമാണ്  കറ്റാർ വാഴ. താരൻ പ്രതിരോധിക്കാനും കറ്റാർവാഴ ഉപയോഗിക്കുന്നത്  നല്ലതാണെന്ന്  ഈയിടെയാണ് കണ്ട് പിടിച്ചത്. ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാനുള്ള  ശേഷിയുണ്ട്. കറ്റാർ വാഴയുടെ കാമ്പ്   തലയിൽ തേച്ച് പിടിപ്പിച്ച് ഏതാനും മിനിട്ടുകൾക്ക് ശേഷം ശുദ്ധജലം ഉപയോഗിച്ച് കഴുകിക്കളയണം.  സ്ഥിരമായി ഉപയോഗിക്കുന്നതുകൊണ്ട് താരൻ അകറ്റാൻ സാധിക്കും .

മൈലാഞ്ചി

താരനകറ്റാനുള്ള മറ്റൊരു പ്രകൃതിദത്ത മാർഗമാണ് മൈലാഞ്ചി . ഇതിന്റെ ഇലകൾ അരച്ചതിൽ മുട്ടയുടെ വെള്ളയും ചേർത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുക . ഇത് രണ്ടാഴ്ചയിലൊരിക്കൽ വീതം ചെയ്താൽ താരന്റെ ഉപദ്രവം ഇല്ലാതാകും . 

അതുപോലെ മാനസികസമ്മർദ്ദവും താരനും തമ്മിൽ ബന്ധമുണ്ടെന്ന്  ഈയിടെ കണ്ടെത്തിയിട്ടുണ്ട്. മാനസികസമ്മർദ്ദം കൂടുന്തോറും താരനും കൂടുന്നതായും സമ്മർദ്ദം കുറയുന്നതനുസരിച്ച്  താരനും കുറയുന്നതായും പഠനങ്ങൾ തെളിയിക്കുന്നു . അപ്പോൾ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കണം.

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

താരൻ തടയാൻ ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ