Published On: Thu, May 3rd, 2018

വിവാദങ്ങള്‍ക്കിടെ ദേശീയ അവാര്‍ഡുകള്‍ വിതരണം ചെയ്തു

 

2018_5$largeimg03_May_2018_135141296ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കിടെ 65ാമത് ദേശീയ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രതിഷേധിച്ച് വിട്ടുനിന്ന അവാര്‍ഡ് ജേതാക്കളെ ഒഴിവാക്കിയാണ് ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ചടങ്ങ് നടന്നത്. വിവാദങ്ങളെ തുടര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചടങ്ങില്‍ നിന്ന് വിട്ടുനിന്നതോടെ കേന്ദ്രവാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനിയാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. പാര്‍വ്വതി, ഫഹദ് ഫാസില്‍, സജീവ് പാഴൂര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള 68 പേരാണ് ചടങ്ങുകള്‍ ബഹിഷ്‌കരിച്ചത്. അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്ക് മാത്രം രാഷ്ട്രപതിയും ബാക്കി ഉള്ളവര്‍ക്ക് സ്മൃതി ഇറാനിയും പുരസ്‌കാരം നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് താരങ്ങള്‍ ചടങ്ങ് ബഹിഷ്‌കരിച്ചത്. ഗായകന്‍ യേശുദാസ്, സംവിധായകന്‍ ജയരാജ്, ഛായാഗ്രാഹകന്‍ നിഖില്‍.എസ്.പ്രവീണ്‍ എന്നിവരാണ് കേരളത്തില്‍ നിന്ന് ചടങ്ങില്‍ പങ്കെടുത്തത്.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

വിവാദങ്ങള്‍ക്കിടെ ദേശീയ അവാര്‍ഡുകള്‍ വിതരണം ചെയ്തു