Published On: Fri, Apr 13th, 2018

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ജയരാജ് മികച്ച സംവിധായകന്‍

 

photoന്യൂഡല്‍ഹി: 2017ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭയാനകം എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ജയരാജ് സ്വന്തമാക്കി. മികച്ച അവലംബിത തിരക്കഥക്കുള്ള പുരസ്‌കാരവും ജയരാജിനാണ്. ഇത് ഏഴാം തവണയാണ് ജയരാജിന് ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. ടേക്ക് ഓഫിലെ പ്രകടനത്തിന് പാര്‍വ്വതിക്ക് പ്രത്യേക ജൂറി പരാമര്‍ശവും തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസിലിന് മികച്ച സഹനടനുള്ള പുരസ്‌കാരവും ലഭിച്ചു. തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും വേണ്ടി തിരക്കഥ ഒരുക്കിയ സജീവ് പാഴൂരാണ് മികച്ച തിരക്കഥാകൃത്ത്. വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന ചിത്രത്തിലെ ഗാനത്തിലൂടെ മികച്ച ഗായകനുള്ള പുരസ്‌കാരം കെ.ജെ യേശുദാസ് സ്വന്തമാക്കി. ആളൊരുക്കമാണ് സാമൂഹിക പ്രസക്തിയുള്ള ചിത്രം. അന്തരിച്ച സിനിമാതാരം ശ്രീദേവിയാണ് മികച്ച നടി (മോം). നഗര്‍ കീര്‍ത്തന്‍ എന്ന സിനിമയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റിഥി സെന്നാണ് മികച്ച നടന്‍.

 

Photo Courtesy : Google/ images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ജയരാജ് മികച്ച സംവിധായകന്‍