Published On: Tue, Oct 31st, 2017

നാദിര്‍ഷ ഇനി തമിഴ് വെള്ളിത്തിരയിലേക്ക് ചുവടുവക്കുന്നു

nadhirshahകൊച്ചി : മലയാള സിനിമയിലെ സകലകലാവല്ലഭന്‍ എന്നു തെളിയിച്ച നാദിര്‍ഷ പുതിയ ചുവടുവക്കാനൊരുങ്ങുന്നു. മലയാള സിനിമയില്‍ കൊമേഡിയനായും നടനായുമൊക്കെ വേഷമിട്ട നാദിര്‍ഷക്ക് സംവിധായകന്റെ കുപ്പായമാണ് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്. അമര്‍ അക്ബര്‍ അന്തോണി എന്ന ആദ്യ ചിത്രം ബോക്‌സ്ഓഫീസില്‍ വമ്പന്‍ വിജയം നേടിയതിനു പിന്നാലെ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തകര്‍പ്പന്‍ വിജയം നേടിയതും നാദിര്‍ഷയെ മലയാള സിനിമയിലെ ഹിറ്റ് സംവിധായകനാക്കി.
kattappanaഎന്നാല്‍ ഇപ്പോള്‍ തമിഴ് വെള്ളിത്തിര പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് നാദിര്‍ഷ. കട്ടപ്പനയിലെ റിത്വിക് റോഷനുമായാണ് നാദിര്‍ഷ തമിഴില്‍ അരങ്ങേറുന്നത്. ‘ അജിത് ഫ്രം അറുപ്പുകോട്ടൈ ‘ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പുതുമുഖം നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊള്ളാച്ചിയിലായിരിക്കും ചിത്രത്തിന്റെ ലൊക്കേഷന്‍.

                 

Photo Courtesy : Google/ images are subject to copyright   

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

നാദിര്‍ഷ ഇനി തമിഴ് വെള്ളിത്തിരയിലേക്ക് ചുവടുവക്കുന്നു