Published On: Wed, Mar 21st, 2018

ബീഫിന്റെ പേരില്‍ കൊലപാതകം: 11 പേര്‍ക്ക് ജീവപര്യന്തം

 

beefന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ ഗോമാംസം കൈവശംവെച്ചുവെന്ന് ആരോപിച്ച് റാംഗഡ് സ്വദേശി അലിമുദീനെ കൊലപ്പെടുത്തിയ കേസില്‍ 11 പ്രതികള്‍ക്ക് ജീവപര്യന്തം. ജാര്‍ഖണ്ഡിലെ അതിവേഗ കോടതിയാണ് ജീവപര്യന്തം ശിക്ഷവിധിച്ചത്. ആസൂത്രണം ചെയ്താണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നും മൂന്ന് പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം സംശയാതീതമായി തെളിഞ്ഞുവെന്നും കോടതി വ്യക്തമാക്കി. 2017 ജൂണ്‍ 29നാണ് ബീഫ് കൈവശം വെച്ചുവെന്ന് ആരോപിച്ച് അലിമുദ്ദീനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. അലിമുദ്ദീന്‍ സഞ്ചരിച്ച വാഹനത്തില്‍ ബീഫ് സൂക്ഷിച്ചുവെന്ന് ആരോപിച്ച് അക്രമികള്‍ കാര്‍ തീ വെച്ച് നശിപ്പിച്ചിരുന്നു. സംസ്ഥാനത്ത് കശാപ്പ് നിരോധിച്ചതിന് പിന്നാലെയാണ് ദാരുണമായ കൊലപാതകം അരങ്ങേറിയത്. പശുവിന്റെ പേരില്‍ രാജ്യത്ത് നടന്ന ആക്രമണങ്ങളില്‍ ആദ്യമായി പ്രതികള്‍ക്ക് ശിക്ഷ വിധിച്ച കേസ് ആണിത്.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ബീഫിന്റെ പേരില്‍ കൊലപാതകം: 11 പേര്‍ക്ക് ജീവപര്യന്തം